Asianet News MalayalamAsianet News Malayalam

ആസിഫ് അലിയുടെ 'കിഷ്കിന്ധാ കാണ്ഡം'; പുതിയ പോസ്റ്റർ എത്തി, ചിത്രം ഓണത്തിന് തിയറ്ററുകളിലേക്ക്

തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്.

actor asif ali movie Kishkindha Kaandam releasing on 12th September
Author
First Published Aug 23, 2024, 5:38 PM IST | Last Updated Aug 23, 2024, 5:38 PM IST

സിഫ് അലിയെ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'കിഷ്കിന്ധാ കാണ്ഡ'ത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അപർണ ബാലമുരളി, വിജയരാഘവൻ, ആസിഫ് അലി എന്നിവരുടെ ഫോട്ടോകൾക്ക് ഒപ്പമാണ് പോസ്റ്റർ റിലീസ് ചെയ്തിരിക്കുന്നത്. 

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ദിന്‍ജിത്ത് അയ്യത്താനും ആസിഫലിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കിഷ്കിന്ധാ കാണ്ഡം. ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് ബാഹുല്‍ രമേഷ് ആണ്. 

ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ്‌ തുടങ്ങിയവരും ചിത്രത്തില്‍ മുഖ്യവേഷങ്ങളില്‍ എത്തുന്നുണ്ട്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച വരവേൽപ്പാണ് ലഭിച്ചിരുന്നത്. സെപ്റ്റംബർ 12ന് ഓണം റിലീസായി ചിത്രം തീയറ്ററുകളിൽ എത്തും.

മലയാള സിനിമയില്‍ പവര്‍ ഗ്രൂപ്പും മാഫിയകളും ഇല്ല: ജഗദീഷ്

തിരക്കഥാകൃത്തായ ബാഹുല്‍ രമേഷ് തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിക്കുന്നത്. എഡിറ്റര്‍ : സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്‌, വിതരണം: ഗുഡ്‌വില്‍ എന്‍റര്‍റ്റൈന്‍മെന്‍റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍: ബോബി സത്യശീലന്‍, ആര്‍ട്ട് ഡയറക്റ്റര്‍: സജീഷ് താമരശ്ശേരി, കോസ്റ്റ്യൂംസ്: സമീറ സനീഷ്, മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രെന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് - പ്രവീൺ പൂക്കാടൻ, അരുൺ പൂക്കാടൻ (1000 ആരോസ് ), പിആര്‍ഒ: ആതിര ദില്‍ജിത്ത് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios