"ലൈഫിൽ എന്തേലും മൊമെന്‍റ് റിവൈന്‍ഡ് അടിക്കാൻ ചാൻസ് കിട്ടിയാൽ ഞാൻ ഈ നിമിഷം റിപ്പീറ്റ് ചെയ്യും"

പ്രവര്‍ത്തനമേഖലയായ സിനിമയുടെ കാര്യത്തില്‍ മമ്മൂട്ടിയോളം അപ്ഡേറ്റഡ് ആയ താരങ്ങള്‍ കുറവായിരിക്കും. പതിറ്റാണ്ടുകളുടെ അനുഭവ പരിചയവുമായി നില്‍ക്കുമ്പോഴും പുതുമുഖങ്ങളെ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്, അവരുടെ വര്‍ക്കുകളും. ഇപ്പോഴിതാ മമ്മൂട്ടിയെ ആദ്യമായി പരിചയപ്പെട്ട അനുഭവം പറയുകയാണ് യുവനടന്‍ അശ്വിന്‍ ജോസ്. മമ്മൂട്ടി തന്നെ അറിയുമെന്ന് വിചാരിച്ചിരുന്നില്ലെന്നും പക്ഷേ താന്‍ അഭിനയിച്ച ഷോര്‍ട്ട് ഫിലിം പോലും അദ്ദേഹം കണ്ടിട്ടുണ്ട് എന്നത് ഞെട്ടിച്ചുകളഞ്ഞെന്നും അശ്വിന്‍ പറയുന്നു. 

അശ്വിന്‍ ജോസിന്‍റെ കുറിപ്പ്

എന്‍റെ മെഗാസ്റ്റാറുമൊത്തുള്ള ആദ്യ ചിത്രം. ലൈഫിൽ എന്തേലും മൊമെന്‍റ് റിവൈന്‍ഡ് അടിക്കാൻ ചാൻസ് കിട്ടിയാൽ ഞാൻ ഈ നിമിഷം റിപ്പീറ്റ് ചെയ്യും. എന്റെ വൈഫിനോട് #Bazooka സെറ്റിൽ ചെന്നപ്പോൾ ഞാൻ പറഞ്ഞു ഒന്നും expect ചെയ്യരുത്, മമ്മുക്ക ചിരിച്ചാൽ ഭാഗ്യം.. ഞങ്ങൾ ആ മൈൻഡ് സെറ്റിൽ ആണ് വന്നത്. എന്നാൽ ഇക്ക സെറ്റിലേക്ക് എൻട്രി ആയി ഒരേ സമയം ടെൻഷൻ, excitement എല്ലാം ഉണ്ട് എനിക്കും അവൾക്കും. പെട്ടന്ന് ഇക്ക എന്റെ ഫേസിലേക്ക് നോക്കി. അത് ഒരു ഇന്റൻസ് ലുക്ക്‌ ആയിരുന്നു. എല്ലാ കോൺഫിഡൻസും പോയി. 

പെട്ടന്ന് ഇക്ക, നിങ്ങളെ കണ്ടിട്ടുണ്ടല്ലോ എന്നും പറഞ്ഞു വന്നു. ഞാൻ പറഞ്ഞു ഞാൻ ഒന്നു രണ്ട് സിനിമയിൽ അഭിനയിച്ചിട്ടുണ്ട് എന്ന്. അപ്പോഴേക്കും എന്നോട് ഈ അടുത്ത് ഫോട്ടോഗ്രാഫർ ആയിട്ടു അഭിനയിച്ചില്ലേന്ന്. ഞാൻ തല ആട്ടി #ColourPadam എന്ന് പറഞ്ഞു. ഉടനെ ഇക്ക ആ ഞാൻ കണ്ടിട്ടുണ്ട്. എന്റെയും അവളുടെയും കിളി പോയി. എന്റെ മൈൻഡിൽ ബാൻഡ് മേളം കൊട്ടുവായിരുന്നു.

എന്റെ മമ്മുകക്ക് എന്നെ അറിയാം. ഇതിലും വലിയ എന്ത് മൊമെന്റ് ആണ് ഒരു ഫാൻ ബോയ്ക്കു വേണ്ടത്. Thank you മമ്മുക്ക വലിയ ഒരു എനർജി ആണ് ഇപ്പോ കിട്ടിയത്. സെക്കന്റ്‌ ടൈം മമ്മുക്കയുടെ കൂടെ ഒരു ഫോട്ടോ ഇടുമ്പോൾ ഒരു വലിയ അന്നൗൺസ്‌മെന്റൊടെ ആവട്ടെ എന്ന് ഞാൻ ദൈവത്തോട് പ്രാര്‍ഥിച്ചിട്ടാണ് സെറ്റിൽ നിന്നും ഇറങ്ങിയത്. My Dream Project. 

ALSO READ : നാല് പേര്‍ സേഫ്, ഇന്നത്തെ എവിക്ഷന്‍ പ്രഖ്യാപനം മറ്റ് നാല് പേരില്‍ നിന്ന്

WATCH VIDEO : 'മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്': ശ്രുതി ലക്ഷ്‍മി അഭിമുഖം

മിഥുന് ഇഷ്‍ടമായിരുന്നുവെന്ന് പുറത്തെത്തിയപ്പോഴാണ് കൂടുതല്‍ മനസിലായത്: ശ്രുതി ലക്ഷ്‍മി|Sruthi Lakshmi