ഹൂസ്റ്റണ്‍: വിദഗ്ദ്ധചികിത്സയ്ക്കായി അമേരിക്കയിലെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദര്‍ശിച്ച് നടന്‍ ബാബു ആന്‍റണി. കോടിയേരിക്കും ഭാര്യ വിനോദിയ്ക്കുമൊപ്പമുള്ള ചിത്രം ബാബു ആന്‍റണി തന്‍രെ ഫേസ്ബുക്ക് പേജില‍്‍ പങ്കുവച്ചു. അമേരിക്കയിലെ ഹൂസ്റ്റണിലാണ് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സ തേടിയിരിക്കുന്നത്.

കോടിയേരി കഴിഞ്ഞ നാല് മാസമായി സജീവപാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ആരോഗ്യകാരണങ്ങളാലാണിത്. അഞ്ച് മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകൾ പൂർത്തിയാക്കിയ ശേഷം അവധിയെടുത്ത് കോടിയേരി ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയി. ഒരുമാസത്തെ അവധി പാര്‍ട്ടി നീട്ടി നല്‍കിയിരുന്നു.  ഒക്ടോബർ 28-ാം തീയതിയാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സക്കായി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. ആരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധ പരിശോധനകൾക്കായാണ് കോടിയേരി ഹൂസ്റ്റണിലേക്ക് പോയത്.