എലിസബത്തിന്റെ കുറിപ്പ് ചര്‍ച്ചയാകുകയാണ്. 

എലിസബത്ത് ഒപ്പമില്ല എന്ന് ചലച്ചിത്ര താരം ബാല അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. എലിസബത്തും ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ്. നമ്മള്‍ വട്ടപൂജ്യമാണെന്ന് തോന്നിപ്പിക്കുന്നു എന്നാണ് താരത്തിന്റെ ഭാര്യയായ എലിസബത്ത് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയിരിക്കുന്നത്. എലിസബത്തിന് പിന്തുണയുമായും നിരവധിയാള്‍ക്കാരും കുറിപ്പെഴുതിയിട്ടുണ്ട്.

ജീവിതത്തില്‍ നമ്മള്‍ സാധ്യമായതെല്ലാം ചെയ്‍തുകൊടുത്തൊരാളുണ്ടാകും. അവര്‍ നമ്മള്‍ വട്ടപുജ്യമാണെന്ന് തോന്നിപ്പിക്കുമെന്നുമാണ് താരത്തിന് മറുപടിയെന്നോണം എലിസബത്ത് എഴുതിയത്.
ഗായിക അമൃതാ സുരേഷുമായി ബാല വിവാഹ മോചിതനായിരുന്നു. തുടര്‍ന്നായിരുന്നു എലിസബത്തിനെ ജീവിത പങ്കാളിയാക്കിയത്.

ഒരു ഓണ്‍ലൈൻ മാധ്യമത്തിന്റ അഭിമുഖത്തിലാണ് താരം എലിസബത്തിന്റെ അസാന്നിദ്ധ്യം പരാമര്‍ശിച്ചത്. ആരുമായും എലിസബത്തിനെ താരതമ്യം ചെയ്യരുതെന്ന് താരം അന്ന് ആവശ്യപ്പെട്ടിരുന്നു. ഒരു അഭിമുഖത്തിലും എലിസബത്തിനെ കുറിച്ച് പറയാൻ ഞാൻ തയ്യാറായിട്ടില്ല. ഒരേയൊരു വാക്ക് ഇപ്പോള്‍ പറയാം. എലിസബത്ത് തങ്കമാണ്, ശുദ്ധമായ ക്യാരക്ടറാണ്. ഇപ്പോള്‍ എന്റെ കൂടെയില്ല. ഞാനും അവളുടെ കൂടെയില്ല. തന്റെ വിധിയാണ് എല്ലാം. താൻ എലിസബത്തിനെ ഒരു കുറ്റവും പറയില്ല എന്നും ബാല വ്യക്തമാക്കുന്നു.

മലയാളത്തില്‍ 2006ല്‍ കളഭം എന്ന ചിത്രത്തിലൂടെയാണ് ബാല നടനായി അരങ്ങേറിയത്. ബാല പിന്നീട് നിരവധി മലയാള ചിത്രങ്ങളില്‍ നായകനായും സഹ നടനായുമൊക്കെ വേഷമിട്ടിട്ടുണ്ട്. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചിത്രം ഷെഫീഖിന്റ സന്തോഷമാണ് നടൻ ബാല വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശത്തിന് എത്തിയത്. സംവിധാനം അനൂപ് പന്തളമായിരുന്നു. അമീര്‍ എന്ന ഒരു കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ ബാല വേഷമിട്ടത്. ഛായാഗ്രാഹണം നിര്‍വഹിച്ചത് എല്‍ദോ ഐസക് ആയിരുന്നു. ഷെഫീഖിന്റെ സന്തോഷം ഹിറ്റാകുകയും ചിത്രത്തിലെ കഥാപാത്രം ബാല അവതരിപ്പിച്ചത് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്‍തു.

Read More: മമ്മൂട്ടിയുമല്ല മോഹൻലാലുമല്ല, ജയറാമിനുമായില്ല, ആ സൂപ്പര്‍താരം കേരളത്തിലും ഒന്നാമൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക