Asianet News MalayalamAsianet News Malayalam

ആരുടെ പ്രീതി നേടാനാണ് ഈ നാടകമെന്ന് കമന്റ്; മറുപടിയുമായി ബാല

വിവാഹ ശേഷം ഭാര്യ എലിസബത്തിന് സർപ്രൈസ് സമ്മാനമായി ആഡംബര കാർ നൽകിയതും, ജന്മദിന സമ്മാനമായി സ്വർണമാലയും കമ്മലും നൽകിയതും ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.

actor bala reply to women who write bad comments on his post
Author
Chennai, First Published Sep 11, 2021, 5:11 PM IST

ടുത്തിടെ ആയിരുന്നു നടൻ ബാലയുടെ വിവാഹം. അടുത്ത സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെയാണ് താരം വിവാഹം കഴിച്ചത്. പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും ബാല സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കാറുമുണ്ട്. ഇത്തരത്തിൽ പങ്കുവച്ചൊരു വീഡിയോക്ക് വന്ന കമന്റിന് ബാല നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. 

ഡ്രംസ് വായിക്കുന്നതിലുള്ള എലിസബത്തിന്റെ വീഡിയോ ബാല കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. ഇതിനായിരുന്നു ഒരു യുവതി കമന്റുമായി എത്തിയത്. ‘നിങ്ങൾ സ്വയം ജീവിക്കൂ, ഇതുപോലുള്ള നാടകം കാണിച്ച് ആരുടെ പ്രീതി പിടിച്ചുപറ്റാനാണ് ശ്രമിക്കുന്നത്.’ എന്നായിരുന്നു കമന്റ്. ‘നിങ്ങൾ നിങ്ങളുടെ ജീവിതം നോക്കൂ, ഞാൻ എന്റേത് നോക്കിക്കൊള്ളാം’, എന്നാണ് മറുപടിയായി ബാല കുറിച്ചത്.

actor bala reply to women who write bad comments on his post

വിവാഹ ശേഷം ഭാര്യ എലിസബത്തിന് സർപ്രൈസ് സമ്മാനമായി ആഡംബര കാർ നൽകിയതും, ജന്മദിന സമ്മാനമായി സ്വർണമാലയും കമ്മലും നൽകിയതും ബാല സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് എലിസബത്തിനെതിരെ മോശം കമന്‍റുകൾ വന്നിരുന്നു. ഇതിന് ബാല താക്കീതും നൽകിയിരുന്നു. 

പോസ്റ്റിന് താഴെ വന്ന നെഗറ്റീവ് കമന്റുകള്‍ പൈസ കൊടുത്ത് എഴുതിച്ചതെന്നായിരുന്നു ബാല പറഞ്ഞത്. തന്നെ കുറിച്ച് എന്ത് മോശം പറഞ്ഞാലും കുഴപ്പമില്ല. പക്ഷെ എലിസബത്തിനെ കുറിച്ച് ഇത്തരത്തില്‍ മോശം കമന്റ് എഴുതുന്നത് തെറ്റാണെന്നും ബാല പറഞ്ഞു. കമന്റ് ചെയ്യുന്നതിന് പകരം നേരില്‍ വരികയോ, നമ്പര്‍ തരികയോ ചെയ്താല്‍ സംസാരിക്കാമെന്നും ബാല പറഞ്ഞിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios