ചെന്നൈ വിരുഗമ്പാക്കത്ത് ദീര്‍ഘകാലമായി താമസിച്ചിരുന്ന ജയകുമാര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സംസ്കാര ചടങ്ങുകള്‍ നാളെ 

ചെന്നൈ: ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ (72) അന്തരിച്ചു. നടന്‍ ബാലയും തമിഴിലെ പ്രശശ്ത സംവിധായകന്‍ ശിവയും മക്കളാണ്. മകള്‍ വിദേശത്ത് സയന്‍റിസ്റ്റ് ആണ്. അരുണചലം സ്റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്‍റെ മകൾ ചെന്താമരയാണ് ഭാര്യ.

Add Asianetnews as a Preferred SourcegooglePreferred

ചെന്നൈ വിരുഗമ്പാക്കത്ത് ദീര്‍ഘകാലമായി താമസിച്ചിരുന്ന ജയകുമാര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. സംസ്കാര ചടങ്ങുകള്‍ നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അച്ഛന്‍ മരിച്ച വിവരം ബാല സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. "ഞാന്‍ നടനാവാനുള്ള ഒരു കാരണം അച്ഛനാണ്. കാരണം എന്നിലെ കല തിരിച്ചറിഞ്ഞത് അച്ഛനാണ്. കുറച്ച് മിനിറ്റുകള്‍ക്ക് മുന്‍പ് അദ്ദേഹം വിട പറഞ്ഞു. അച്ഛന്‍റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു", അച്ഛന്‍റെ ചിത്രത്തിനൊപ്പം ബാല ഫേസ്ബുക്കില്‍ കുറിച്ചു.