റിലീസ് വിവരം പങ്കുവച്ച് മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

പേരില കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമാണ് 'ജയ ജയ ജയ ജയ ഹേ'. ബേസിൽ ജോസഫ് നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിൻ ദാസാണ്. ദര്‍ശന രാജേന്ദ്രനാണ് നായികയായി അഭിനയിക്കുന്നത്. ഈ വർഷം ജനുവരിയിൽ പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. 

ദീപാവലി റിലീസായി ഒക്ടോബർ 21ന് ചിത്രം തിയറ്ററുകളിൽ എത്തും. റിലീസ് വിവരം പങ്കുവച്ച് മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കല്യാണ വേഷത്തിലുള്ള ബേസിലിനെയും ദർശനെയും പോസ്റ്ററിൽ കാണാം. നിരവധി പേരാണ് പോസ്റ്ററിനും സിനിമയ്ക്കും ആശംസകൾ അറിയിച്ചു കൊണ്ട് രം​ഗത്തെത്തുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയത്തിലൂടെ ഏറെ ശ്രദ്ധനേടിയ താരമാണ് ദർശന. 

'ജാനേമൻ' എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റേത് തന്നെയാണ് 'ജയ ജയ ജയ ജയ ഹേ'യും. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമൽ പോൾസനാണ് സഹ നിർമ്മാണം. വിപിൻ ദാസും നാഷിദ് മുഹമ്മദ്‌ ഫാമി ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.

അങ്കിത് മേനോൻ സംഗീത സംവിധാനം നിർവഹിക്കുന്നു.നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്.കല - ബാബു പിള്ള,ചമയം - സുധി സുരേന്ദ്രൻ,വസ്ത്രലങ്കാരം - അശ്വതി ജയകുമാർ,നിർമ്മാണ നിർവഹണം - പ്രശാന്ത് നാരായണൻ, മുഖ്യ സഹ സംവിധാനം - അനീവ് സുരേന്ദ്രൻ,ധനകാര്യം - അഗ്നിവേഷ്, നിശ്ചല ചായാഗ്രഹണം -ശ്രീക്കുട്ടൻ, വാർത്താ പ്രചരണം - ജിനു അനിൽകുമാർ, വൈശാഖ് വടക്കേവീട്. 

പുതിയ ഫോട്ടോയുമായി പ്രണവ്; 'നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ' എന്ന് ആരാധകർ

'പാൽതു ജാൻവർ' എന്ന ചിത്രമാണ് ബേസിലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയത്. നവാഗതനായ സംഗീത് പി രാജന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. വിനോയ് തോമസ്, അനീഷ് അഞ്ജലി എന്നിവര്‍ ചേര്‍ന്ന് രചന നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രം നിര്‍മ്മിച്ചത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‍കരന്‍, ഫഹദ് ഫാസില്‍ എന്നിവരാണ്. കുമ്പളങ്ങി നൈറ്റ്സ്, ജോജി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഭാവന സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രമാണ് പാല്‍തു ജാന്‍വര്‍. ഇന്ദ്രന്‍സ്, ജോണി ആന്‍റണി, ദിലീഷ് പോത്തന്‍, ഷമ്മി തിലകന്‍, ശ്രുതി സുരേഷ്, ജയ കുറുപ്പ്, ആതിര ഹരികുമാര്‍, തങ്കം മോഹന്‍, സ്റ്റെഫി സണ്ണി, വിജയകുമാര്‍, കിരണ്‍ പീതാംബരന്‍, സിബി തോമസ്, ജോജി ജോണ്‍ എന്നിവര്‍ക്കൊപ്പം മോളിക്കുട്ടി എന്ന പശുവും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു.