യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെയാണ് പ്രണവ് മോഹൻലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്.

ലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് പ്രണവ് മോഹൻലാൽ. നടൻ മോഹൻലാലിന്റെ മകനെന്ന ​ലേബലിൽ വെള്ളിത്തിരയിൽ എത്തിയ താരത്തിന് ആദ്യ സിനിമ കൊണ്ട് തന്നെ സിനിമയിൽ തന്റേതായൊരു സ്ഥാനം സ്വന്തമാക്കാൻ സാധിച്ചു. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകൾ കണ്ട് 'മല്ലു സ്പൈഡർമാൻ' എന്നാണ് ആരാധകർ പ്രണവിനെ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ പ്രണവ് പങ്കുവച്ച പുതിയ ഫോട്ടോയും അതിന് വന്ന കമന്റുകളുമാണ് ശ്രദ്ധനേടുന്നത്. 

യാത്രയ്ക്ക് ശേഷമുള്ള ഉന്മേഷം എന്ന ക്യാപ്ഷനോടെയാണ് പ്രണവ് മോഹൻലാൽ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഒരു കോഫി ഷോപ്പിൽ എപ്പോഴത്തെയും പോലെ സാധരണ ലുക്കിലാണ് താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നാലെ കമന്റുമായി ആരാധകരും രം​ഗത്തെത്തി. 

'പ്രണവിന് അഭിനയിക്കണമെന്ന് താൽപ്പര്യം ഇല്ല, പലപ്പോഴും നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നതാണ്': മോഹൻലാൽ

ഓണവും പ്രത്യേകതകളും ഒന്നുമില്ലാത്ത ഒരു മനുഷ്യൻ ആണല്ലോ പ്രണവ് എന്നാണ് കൂടുതൽ ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. എന്തൊരു മനുഷ്യൻ ആണ് ഇത് എന്നും ആളുകൾ ചോദിക്കുന്നുണ്ട്. 'ഈ അവസരത്തിൽ പറയാൻ പറ്റുമോ എന്നറിയില്ല എങ്കിലും ഹാപ്പി ഓണം ആശംസകൾ, മകനെ മടങ്ങി വരൂ, അങ്ങനെ വർഷങ്ങൾക്കുശേഷം ഒരു ഫോട്ടോ കാണാൻ സാധിച്ചു, നിങ്ങൾക്ക് ഓണം ഒന്നുമില്ല മാഷേ', എന്നിങ്ങനെ പോവുകയാണ് കമന്റുകൾ. 

View post on Instagram

ഹൃദയമാണ് പ്രണവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. വിനീത് ശ്രീനിവാസൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം റിലീസ് ചെയ്തത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. ചിത്രത്തിലെ ​ഗാനങ്ങൾ ഏറെ ജനശ്രദ്ധനേടിയിരുന്നു. കല്യാണിയും പ്രണവും മറ്റൊരു ചിത്രത്തിൽ അഭിനയിക്കുന്നുവെന്ന തരത്തിൽ നേരത്തെ വാർത്തകൾ വന്നിരുന്നു. 

View post on Instagram