Asianet News MalayalamAsianet News Malayalam

നേർക്കുനേർ പെരുതാൻ ബിജു മേനോനും ​ഗുരു സോമസുന്ദരവും; ആകാംക്ഷ നിറച്ച് 'നാലാം മുറ' പോസ്റ്റർ

മൈന്റ് ​ഗെയിം ജോണറിലുള്ളൊരു ചിത്രമാകും നാലാം മുറയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 

actor biju menon movie naalam mura motion poster
Author
First Published Sep 14, 2022, 7:24 PM IST

ബിജു മേനോനും ​ഗുരു സോമസുന്ദരവും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'നാലാം മുറ'യുടെ മോഷൻ പോസ്റ്റർ പുറത്ത്. ആകാംക്ഷയും നി​ഗൂഢതയും നിറച്ചു കൊണ്ടുള്ളതാണ് പോസ്റ്റർ. ബിജു മേനോന്റെയും ​ഗുരു സോമസുന്ദരത്തിന്റെയും കഥാപാത്രങ്ങളാണ് പോസ്റ്ററിൽ ഉള്ളത്. മൈന്റ് ​ഗെയിം ജോണറിലുള്ളൊരു ചിത്രമാകും നാലാം മുറയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. 

ദീപു അന്തിക്കാട്  ആണ് നാലാം മുറ സംവിധാനം ചെയ്യുന്നത്. സൂരജ് വി ദേവ് ആണ് രചന. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, അലൻസിയർ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലക്കി സ്റ്റാർ എന്ന സിനിമയ്ക്കു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് നാലാം മുറ. 

ലോകനാഥൻ ഛായാഗ്രഹണവും കൈലാസ് മേനോൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. പശ്ചാത്തല സംഗീതം ഗോപീ സുന്ദർ. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം അപ്പുണ്ണി സാജൻ, വസ്ത്രാലങ്കാരം നയന ശ്രീകാന്ത്, മേക്കപ്പ് റോണക്സ് സേവ്യര്‍, ഡിജിറ്റൽ മാർക്കറ്റിംഗ് എന്റർടെയ്‍‍ന്‍‍മെന്‍റ് കോർണർ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്. ലക്ഷ്മി ക്രിയേഷൻസിന്റെ ബാനറിൽ കിഷോർ വാരിയത്ത് യു എസ് എ, സുധീഷ് പിള്ള, ഷിബു അന്തിക്കാട് എന്നിവർ ചേർന്നാണ് നാലാം മുറ നിർമിക്കുന്നത്.

'മലയാളം പഠിച്ചത് യൂട്യൂബ് വഴി, ഇപ്പോൾ വായിക്കുന്നത് മോഹൻലാലിന്റെ ഗുരുമുഖങ്ങൾ': ​ഗുരു സോമസുന്ദരം

അതേസമയം, നീരജ എന്ന ചിത്രം ഗുരു സോമസുന്ദരത്തിന്‍റേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ജിനു ജോസഫ്, ഗോവിന്ദ് പത്മസൂര്യ, ശ്രുതി രാമചന്ദ്രന്‍, ശ്രിന്ദ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'ഹൃദയം' ഫെയിം കലേഷ് രാമാനന്ദ്, രഘുനാഥ് പലേരി, അഭിജ ശിവകല, കോട്ടയം രമേഷ്,സന്തോഷ് കീഴാറ്റൂർ, ശ്രുതി രജനീകാന്ത്, സ്‍മിനു സിജോ, സജിന്‍ ചെറുകയില്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ചിത്രം സംവിധാനം ചെയ്യുന്നത് രാജേഷ് കെ രാമനാണ്.  

Follow Us:
Download App:
  • android
  • ios