നടി ബിന്നി സെബാസ്റ്റ്യൻ പങ്കുവെച്ച ഫോട്ടോകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു.
കഴിഞ്ഞ രണ്ട് വർഷമായിത്തോളമായി മലയാളി കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാവോന്ദം പരമ്പരയിലെ ഗീതാഞ്ജലിയും ഗോവിന്ദും. ബിന്നി സെബാസ്റ്റ്യനും സാജൻ സൂര്യയുമാണ് സീരിയലിൽ ഗീതാഞ്ജലിയും ഗോവിന്ദുമായി അഭിനയിക്കുന്നത്. പരമ്പര അറുന്നൂറ് എപ്പിസോഡുകൾ പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങളും അടുത്തിടെ നടന്നിരുന്നു. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന 'ഗോവിന്ദ് മാധവിന്റെ'യും എല്ലാവര്‍ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറയുന്നത്.
ഇപ്പോളിതാ ബിന്നി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. സാജൻ സൂര്യയോടൊപ്പമുള്ള ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തത്. നടി ഉമാ നായരുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇരുവരും. ഒരേ ഷെയ്ഡിലുള്ള വസ്ത്രങ്ങളായിരുന്നു ബിന്നിയും സാജനും അണിഞ്ഞത്. പ്ലാൻ ചെയ്ത് ഇട്ടതല്ലെന്നും ഇതാണ് ഫാഷൻ ടെലിപ്പതി എന്നുമാണ് ചിത്രങ്ങൾക്കൊപ്പം ബിന്നി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ''ഈ വേഷത്തിൽ നിങ്ങൾ രണ്ടു പേരും കൃഷ്‌ണനും രാധയെയും പോലെ തോന്നുന്നു ആരെയും ആകർഷിക്കുന്ന മാസ്മരിക ലുക്ക്'', എന്നാണ് ബിന്നി പങ്കുവെച്ച ചിത്രങ്ങൾക്കു താഴെ ഒരാളുടെ കമന്റ്.
രണ്ടാളെയും ഒരുപാട് ഇഷ്ടമാണെന്നും നിങ്ങൾ പണ്ടേ പൊളിയല്ലേ എന്നും മറ്റൊരാൾ കുറിച്ചു.
കുടുംബവിളക്ക് താരം നൂബിന്റെ ഭാര്യയായായിരുന്നു ബിന്നിയെ മലയാളികൾക്ക് ആദ്യം പരിചയം. ഒരാഴ്ചക്കാലത്തോളം സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇരുവരുടേതും. അതിനിടയിലാണ് തന്റെ ഭാര്യ ഒരു ഡോക്ടര്‍ മാത്രമല്ല, നടി കൂടെയാണെന്ന് നൂബിന്‍ അറിയിക്കുന്നത്. തോപ്പില്‍ ജോപ്പന്‍ എന്ന മമ്മൂട്ടി ചിത്രത്തില്‍, മമ്മൂട്ടി പ്രണയിക്കുന്ന ആനി എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ബിന്നി സെബാസ്റ്റ്യന്‍ ആണ്.


