നടൻ മരിച്ച് രണ്ട് ദിവസമെങ്കിലും കഴി‍ഞ്ഞുവെന്നാണ് പൊലീസിന്റെ നി​ഗമനം.

'മിർസാപൂർ'(Mirzapur) എന്ന ഹിന്ദി വെബ്സീരിസിലൂടെ ശ്രദ്ധനേടിയ നടൻ ബ്രഹ്മ മിശ്രയെ(Brahma Mishra) മരിച്ച നിലയിൽ കണ്ടെത്തി. മുംബൈയിലെ വെർസോവയിലെ ഫ്ലാറ്റിൽ നിന്നാണ് നടന്റെ മൃതദേഹം കണ്ടെത്തിയത്. പകുതി ജീർണിച്ച അവസ്ഥയിലായിരുന്നു മൃതദേഹമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മിശ്രയുടെ ഫ്ലാറ്റിൽ നിന്ന് ദുർഗന്ധം വന്നുതുടങ്ങിയതിന് പിന്നാലെ അയൽക്കാർ പൊലീസിൽ വിവരം അറിയിക്കുക ആയിരുന്നു. ഫ്ലാറ്റിന്റെ വാതിൽ അകത്തു നിന്ന് പൂട്ടിയ നിലയിലായതിനാൽ, പൂട്ട് തകർത്താണ് പൊലീസ് അകത്തു കയറിയത്. പിന്നാലെ ശുചിമുറിയിലെ തറയില്‍ നടന്‍റെ മൃതദേഹം കണ്ടെത്തുക ആയിരുന്നു.

നടൻ മരിച്ച് രണ്ട് ദിവസമെങ്കിലും കഴി‍ഞ്ഞുവെന്നാണ് പൊലീസിന്റെ നി​ഗമനം. പോസ്റ്റ്‌മോർട്ടിത്തിനായി മൃതശരീരം മുംബൈ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ശരീരത്തിൽ മുറിവുകളൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് പറഞ്ഞു. നാല് വർഷത്തിലേറെയായി തന്റെ ഫ്ലാറ്റിൽ തനിച്ചായിരുന്നു നടന്റെ താമസം. 

മിർസാപൂരിൽ ലളിത് എന്ന കഥാപാത്രത്തെയാണ് ബ്രഹ്മ മിശ്ര ശ്രദ്ധ അവതരിപ്പിച്ചത്. ഈ കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ഹസീൻ ദിൽറുബ (2021), കേസരി (2019), ചോർ ചോർ സൂപ്പർ ചോർ (2013) എന്നീ ചിത്രങ്ങളിലും മിശ്ര ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.