താരസംഘടനയായ 'അമ്മ'യുടെ സംഘടനയുടെ ഐക്യം നഷ്ടപ്പെട്ടതിൽ ദുഃഖം രേഖപ്പെടുത്തിയ നടൻ ചാലി പാല. ഇനി പുതിയ തലമുറ നേതൃത്വത്തിലേക്ക് വരുമെന്നും അഭിപ്രായപ്പെട്ടു.

താരസംഘടനയായ അമ്മയിലെ ഏറെ നാടകീയ രം​ഗങ്ങൾക്ക് ആയിരുന്നു കഴിഞ്ഞ ദിവസം സിനിമാ മേഖല സാക്ഷ്യം വഹിച്ചത്. ജനറർ ബോഡി മീഡിറ്റിങ്ങിലെ വരവ്, ചെലവ് കണക്ക് അവതരിപ്പിക്കുന്നതിനെ പാകപ്പിഴയും തുടർന്ന് നടന്ന വൻ തർക്കങ്ങൾക്കെല്ലാം ഒടുവിൽ ശ്വേത മേനോൻ അധ്യക്ഷയായ ഭരണ സമിതി രാജിവയ്ക്കുകയും ചെയ്തു. ഇതിന്റെ ചുവടുപിടിച്ച് നിരവധി പ്രതികരണങ്ങളാണ് ഓരോ നിമിഷവും വന്നു കൊണ്ടിരിക്കുന്നത്. ചാണകത്തിൽ വീണ തേങ്ങ പോലെയായി അമ്മയുടെ അവസ്ഥയെന്ന് പറയുരയാണ് നടൻ ചാലി പാല. സംഘടയിൽ പുതിയ തലമുറ വരുമെന്നും അദ്ദേഹം പറഞ്ഞു.

"അമ്മ എന്ന് പറയുന്നത് എന്‍റെ സ്വന്തം അമ്മയ്ക്ക് തുല്യമാണ്. ചങ്ക് പൊടിയുന്നു സത്യത്തില്‍. ഇത്രയും കാലമായിട്ട് ഉണ്ടായിരുന്ന ഐക്യമത്യവും യോജിപ്പും, എല്ലാവരും നല്ല സ്നേഹത്തിലായിരുന്നു. ഇപ്പോഴതെല്ലാം അങ്ങോട്ടും ഇങ്ങോട്ടും ചിതറി. തേങ്ങ ചാണകത്തില്‍ വീണത് പോലെയായി. എന്തൊക്കെയോ സംഭവിച്ചു. എനിക്ക് വലിയ വിഷമമാണ്. ശ്വേത അംഗത്വം രാജിവച്ചത് അപ്പോഴത്തെ മാനസികാവസ്ഥയിലാണ്. സഹിക്കാനും ക്ഷമിക്കാനും പൊറുക്കാനും പറ്റുന്ന കാര്യങ്ങളാണ്. പെറുക്കാന്‍ പറ്റാത്ത കാര്യങ്ങളൊന്നും ആരും ചെയ്തിട്ടില്ല. എല്ലാം ഒരു അണ്ടര്‍സ്റ്റാന്‍റിംഗ് ആണ്. നമ്മുടെ വീട്ടില്‍ ഒതുങ്ങേണ്ട കാര്യം നാട്ടുകാര് മുഴുവന്‍ അറിയേണ്ട കാര്യമില്ല. ഇനി പുതിയ തലമുറ വരും", എന്നായിരുന്നു ചാലി പാലയുടെ പ്രതികരണം.

അതേസമയം, ഭരണ സമിതി രാജിവവച്ചതിന് പിന്നാലെ രമേഷ് പിഷാരടിയുടെ നേതൃത്വത്തിൽ അഡ്ഹോക് കമ്മറ്റി കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു. ജഗദീഷിന്‍റെ നേതൃത്വത്തിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് പിഷാരടിയെ കണ്‍വീനറായി തെരഞ്ഞെടുത്തത്. കെ ബി ഗണേഷ് കുമാർ, സുരേഷ് കൃഷ്ണ, കൃഷ്ണ പ്രഭ, സാദിഖ്, ഡോക്ടർ റോനി, ആശ അരവിന്ദ്, കലാഭവൻ ഷാജോൺ, ദേവി ചന്ദന എന്നിവരാണ് അഡ്ഹോക് കമ്മറ്റിയിലെ മറ്റ് അംഗങ്ങള്‍. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming