Asianet News MalayalamAsianet News Malayalam

മകന്റെ പിറന്നാളിന് കുറിപ്പ് പങ്കുവെച്ച് സീരിയല്‍ നടി ചന്ദ്ര ലക്ഷ്‍മണ്‍, ഏറ്റെടുത്ത് ആരാധകര്‍

മകന്റെ ഒന്നാം പിറന്നാളിന് ആശംസയുമായി സീരിയല്‍ നടി ചന്ദ്ര ലക്ഷ്‍മണിന്റെ കുറിപ്പ്.

 

Actor Chandra Lakshmans birthday wishes to son hrk
Author
First Published Oct 31, 2023, 4:53 PM IST

നടി ചന്ദ്ര ലക്ഷ്‍മണ്‍ സീരിയിലിലൂടെയും സിനിമകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ കലാകാരിയാണ്. വില്ലത്തി വേഷത്തിലൂടെയാണ് ചന്ദ്ര ലക്ഷ്‍മണ് സീരിയലില്‍ ശ്രദ്ധയാകര്‍ഷിച്ചത്. സ്വന്തം സുജാത എന്ന ഹിറ്റ് സീരിയലിലൂടെയാണ് ആ ഇമേജ് മാറ്റിയെടുത്തത്. ചന്ദ്ര ലക്ഷ്മ‍ണ്‍ നീണ്ടനാളുകള്‍ക്ക് ശേഷമാണ് സീരിയലില്‍ തിരിച്ച് എത്തിയത്.

കരിയറിലും ജീവിതത്തിലും വലിയ മാറ്റമായിരുന്നു സീരിയല്‍ നടി ചന്ദ്ര ലക്ഷ്‍മണിന് സമ്മാനിച്ചത്. ടോഷ് ക്രിസ്റ്റി ജീവിതപങ്കാളിയായെത്തിയത് ഇതിനിടയിലായിരുന്നു. വിവാഹശേഷവും ചന്ദ്ര ലക്ഷ്‍മണും ടോഷും സീരിയലില്‍ നിന്ന് വിട്ടുനിന്നില്ല. കുഞ്ഞതിഥിയെത്തുന്നതിനു മുന്നോടിയായി ബ്രേക്കെടുത്ത നടി സീരിയലില്‍ മടങ്ങിയെത്തിയതും ചന്ദ്ര സുജാതയിലൂടെയായിരുന്നു.

ഇപ്പോഴിതാ മകന്റെ ഒന്നാം പിറന്നാളിന് ആശംസയുമായി ചന്ദ്ര പങ്കിട്ട കുറിപ്പാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. ഞങ്ങളുടെ ജീവിതത്തില്‍ അത്ഭുതം സംഭവിച്ചിട്ട് വര്‍ഷം ഒന്നായിരിക്കുന്നു. കണ്ണാ സന്തോഷകരമായ ഒരു ജന്മദിനം ആശംസിക്കുന്നു ഞങ്ങള്‍. വളര്‍ച്ചയിലെ ഓരോ കാര്യങ്ങളും മമ്മയായ തനിക്ക് അനുഗ്രഹവും ബഹുമതിയുമാണ്. ഇതിലും കൂടുതലായി ഞങ്ങള്‍ക്ക് ചോദിക്കാനൊന്നുമില്ല. ദൈവത്തിന് ഞങ്ങള്‍ നന്ദി പറയുകയാണ്. മകനെയും പ്രാര്‍ത്ഥനകളില്‍ ചേര്‍ക്കണമെന്നും ഹിറ്റ് സീരിയല്‍ നടിയായ ചന്ദ്ര ലക്ഷ്‍മണ്‍ ആവശ്യപ്പെടുന്നു.

ചന്ദ്ര ലക്ഷ്‍മണ്‍ ഒരു തെലുങ്ക് സീരിയലുമായി ബന്ധപ്പെട്ട് ഇടയ്ക്കിടയ്ക്ക് ഹൈദരാബാദിലേക്ക് പോവുമ്പോള്‍ മകന്റെ കാര്യങ്ങള്‍ നോക്കുന്നതും ടോഷും ചന്ദ്രയുടെ മാതാപിതാക്കളുമാണ്. അങ്ങനെയൊരു വാശിയുള്ള പ്രകൃതമല്ല അവന്റേത്. ഷൂട്ടില്ലാത്ത സമയത്ത് ടോഷേട്ടനാണ് നോക്കുന്നത്. അല്ലാത്തപ്പോള്‍ അച്ഛനും അമ്മയും നോക്കും. ഒരുപാട് ആലോചിച്ചാണ് ആ തെലുങ്ക് സീരിയലില്‍ വേഷമിടാൻ തീരുമാനിച്ചത് എന്നും ശരിക്കും കെയര്‍ ചെയ്യുന്ന ഭര്‍ത്താവും, മികച്ചൊരു അച്ഛനുമാണ് ടോഷനൊന്നും മകന്റെ കാര്യങ്ങള്‍ ഞങ്ങളൊന്നിച്ചാണ് ചെയ്യാറുള്ളതെന്നും ചന്ദ്ര ലക്ഷ്‍ണ്‍ പറഞ്ഞിരുന്നു.

Read More: ബോളിവുഡിനെ അമ്പരപ്പിക്കുന്ന വിക്കി കൗശല്‍, ഇതാ പുതിയ അപ്‍ഡേറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios