നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധായകൻ.
നടൻ പ്രഭാസ് നായകനാകുന്ന ചിത്രം എന്ന നിലയില്‍ വാര്‍ത്തകളില്‍ സജീവ ചര്‍ച്ചയായതാണ് 'പ്രൊജക്റ്റ് കെ'. നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയായി എത്തുന്നു. നായിക ദീപിക പദുക്കോണിന് ജന്മദിന ആശംസകള്‍ നേര്‍ന്ന് ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് 'പ്രൊജക്റ്റ് കെ'യുടെ പ്രവര്‍ത്തകര്‍.
ടൈം ട്രാവല്‍ ഘടകങ്ങള്‍ ഉള്ള ചിത്രമായിരിക്കും 'പ്രൊജക്റ്റ് കെ' എന്നാണ് ആദ്യം പ്രചരിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടൈം ട്രാവലിനെ കുറിച്ചുള്ള സിനിമ അല്ല 'പ്രൊജക്റ്റ് കെ' എന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ടൈം മെഷീനോ കാലങ്ങളിലൂടെയുള്ള സഞ്ചാരമോ ചിത്രത്തിന്റെ ഭാഗമായിട്ടില്ലെന്നാണ് 'പ്രൊജക്റ്റ് കെ'യുടെ സംഭാഷണം എഴുതുന്ന സായ് മാധവ് ബുറ പറയുന്നത്. എന്തായാലും പുതിയ ഒരു ഴോണര്‍ സിനിമയായിരിക്കും ഇതെന്നും സായ് മാധവ് ബുറ പറഞ്ഞു. വൈജയന്തി മൂവീസാണ് ചിത്രം നിര്‍മിക്കുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രഭാസിന്റെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള ചിത്രവുമാണ് 'പ്രൊജക്റ്റ് കെ'.
ഷാരൂഖ് ഖാൻ നായകനാകുന്ന 'പഠാൻ' എന്ന ചിത്രത്തിലും ദീപിക പദുക്കോണ്‍ ആണ് നായിക. 'പഠാൻ' എന്ന ചിത്രത്തിലേതായി ഇതുവരെ പുറത്തുവിട്ട രണ്ട് ഗാനങ്ങളും വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ ആദ്യ ഗാനം ദീപികയുടെ ബിക്കിനിയുടെ നിറത്തെ ചൊല്ലി വലിയ വിവാദത്തിലായിരുന്നു. ഷാരൂഖ് ഖാൻ ചിത്രം ബഹിഷ്‍കരിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്ത് എത്തിയിരുന്നു.
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഷാരൂഖ് ഖാന്റേതായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‍സ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയിരിക്കുന്നത്.
Read More: സുഗീത് - നിഷാദ് കോയ കൂട്ടുകെട്ട് ഒന്നിക്കുന്ന പുതിയ ചിത്രം, 'ആനക്കട്ടിയിലെ ആനവണ്ടി'
