മക്കൾ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ പരിപാടിക്ക് വേണ്ടിയാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയത്.

താനും മാസങ്ങൾക്ക് മുൻപാണ് തമിഴ് നടൻ ധനുഷും ഭാ​ര്യ ഐശ്വര്യ രജനീകാന്തും വിവാഹ മോചനം നേടിയത്. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും വേർപിരിയൽ കാര്യം അറിയിച്ചത്. ഇത് വാർത്തകളിലും ഇടംനേടിയിരുന്നു. ഇപ്പോഴിതാ മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്. 

മക്കൾ യാത്രയുടെയും ലിംഗയുടെയും സ്കൂളിലെ പരിപാടിക്ക് വേണ്ടിയാണ് ധനുഷും ഐശ്വര്യയും ഒന്നിച്ചെത്തിയത്. വിവാഹമോചന ശേഷം ധനുഷും ഐശ്വര്യയും ആദ്യമായി പൊതുവേദിയിൽ എത്തുന്നുവെന്ന പ്രത്യേകതയും ഈ പരിപാടിക്കുണ്ടായിരുന്നു. 

മൂത്ത മകൻ യാത്രയെ സ്‌കൂളിലെ സ്പോർട്സ് ടീമിന്റെ ക്യാപ്റ്റനായി തെരഞ്ഞെടുക്കുന്ന പരിപാടിക്കാണ് ധനുഷും ഐശ്വര്യയും എത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇവർക്കൊപ്പം ​ഗായകൻ വിജയ് യേശുദാസും ഭാര്യ ദർശനയുമുണ്ട്. ഇവരും വിവാഹമോചിതരായെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. 

Dhanush and Aiswarya : ധനുഷും ഐശ്വര്യ രജനികാന്തും വേര്‍പിരിഞ്ഞു, പിന്നാലെ ചര്‍ച്ചയായി സൗന്ദര്യയുടെ ഫോട്ടോ

2004 നവംബര്‍ 18നായിരുന്നു ധനുഷ്- ഐശ്വര്യ വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും വേർപിരിയൽ കുറിപ്പില്‍ പറഞ്ഞിരുന്നു.

Scroll to load tweet…

ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ പ്രസ്താവന

സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.