കഴിഞ്ഞ ജനുവരിയിലാണ് പരസ്പരം വേർപിരിയുകയാണെന്ന് ഇവർ പ്രഖ്യാപിക്കുന്നത്.
തെന്നിന്ത്യൻ സിനിമാ മേഖലയാകെ ഞെട്ടലോടെ കേട്ട വാർത്തയായിരുന്ന ധനുഷും(Dhanush) ഐശ്വര്യ(Aishwarya) രജനികാന്തും തമ്മിലുള്ള വിവാഹ മോചനം. സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ പ്രസ്‍താവനകളിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്. വേർപിരിയലിന് ശേഷവും ഇരുവരും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ്. ഈ അവസരത്തിൽ ഐശ്വര്യക്കായി ധനുഷ് നൽകിയ ആശംസയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.
ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോ തന്റെ ട്വിറ്ററിലൂടെ ധനുഷ് പങ്കുവച്ചിരുന്നു. ഇതിൽ സുഹൃത്ത് എന്നാണ് ഐശ്വര്യയെ ധനുഷ് വിശേഷിപ്പിച്ചത്. ‘പുതിയ വീഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും’, എന്നാണ് ധനുഷ് ട്വീറ്റ് ചെയ്തത്. ഇതിന് മറുപടിയുമായി ഐശ്വര്യയും എത്തി. ‘നന്ദി ധനുഷ്’ എന്നായിരുന്നു റിട്വീറ്റ് ചെയ്ത് ഐശ്വര്യ കുറിച്ചത്. പിന്നാലെ കമന്റുമായി ആരാധകരും രംഗത്തെത്തി. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ജനുവരിയിലാണ് പരസ്പരം വേർപിരിയുകയാണെന്ന് ഇവർ പ്രഖ്യാപിക്കുന്നത്. 2004 നവംബര്‍ 18നായിരുന്നു ഇരുവരുടെയും വിവാഹം. യത്ര, ലിംഗ എന്നീ പേരുകളുള്ള രണ്ട് ആണ്‍മക്കളുണ്ട്. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും യാത്രയായിരുന്നു ഇതെന്നും ഇപ്പോള്‍ തങ്ങള്‍ ഇരുവരുടെയും വഴികള്‍ പിരിയുന്ന സമയമാണെന്നും ധനുഷിന്‍റെയും ഐശ്വര്യയുടെയും കുറിപ്പില്‍ പറഞ്ഞിരുന്നു.
ധനുഷും ഐശ്വര്യയും ചേര്‍ന്ന് പുറത്തിറക്കിയ കുറിപ്പ്
സുഹൃത്തുക്കളും പങ്കാളികളുമായി 18 വര്‍ഷത്തെ ഒരുമിച്ചുനില്‍ക്കല്‍, മാതാപിതാക്കളായും പരസ്‍പരമുള്ള അഭ്യുദയകാംക്ഷികളായും. വളര്‍ച്ചയുടെയും മനസിലാക്കലിന്‍റെയും ക്രമപ്പെടുത്തലിന്‍റെയും ഒത്തുപോവലിന്‍റെയുമൊക്കെ യാത്രയായിരുന്നു ഇത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയുന്നതിനും വ്യക്തികള്‍ എന്ന നിലയില്‍ ഞങ്ങളുടെ തന്നെ നന്മയ്ക്ക് സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഐശ്വര്യയും ഞാനും തീരുമാനിച്ചിരിക്കുന്നു. ഞങ്ങളുടെ തീരുമാനത്തെ ദയവായി ബഹുമാനിക്കൂ. ഇതിനെ കൈകാര്യം ചെയ്യാന്‍ അവശ്യം വേണ്ട സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ.
'കഠിനാധ്വാനം, ഉറക്കമില്ലാത്ത രാത്രികൾ, മേക്കപ്പിന്റെയും വിയർപ്പിന്റെയും ഗന്ധം'; സിത്താര പറയുന്നു
മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് സിത്താര കൃഷ്ണകുമാർ(Sithara Krishnakumar). മനോഹരമായ സിത്താരയുടെ ശബ്ദത്തിൽ പുറത്തിറങ്ങിയ ഓരോ ഗാനവും സംഗീത പ്രേമികൾക്ക് പ്രിയപ്പെട്ടതാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ അത്തരമൊരു പോസ്റ്റാണ് വൈറലാകുന്നത്. കലാജീവിതത്തിൽ നേടിയ സമ്മാനങ്ങൾ പരിചയപ്പെടുത്തുന്നതാണ് സിത്താരയുടെ പോസ്റ്റ്. ഓരോ സമ്മാനത്തിനും പിന്നിൽ വർഷങ്ങളുടെ കഠിനാധ്വാനം ഉണ്ടെന്ന് വീഡിയോയ്ക്കൊപ്പം സിത്താര കുറിച്ചു.
Read Also: Bibin Krishna Interview : എന്തുകൊണ്ട് '21 ഗ്രാംസ്' ? സംവിധായകൻ ബിബിൻ കൃഷ്‍ണ പറയുന്നു
സിത്താരയുടെ വാക്കുകൾ
എന്റെ പഠനകാലം മുതലുള്ളതാണ് ഈ സമ്മാനങ്ങൾ. ഞാൻ ഏറ്റവും കൂടുതൽ വിലമതിക്കുന്ന കാലം. അഭിമാനിക്കുന്ന കാലം. അനുഗ്രഹീതമായ കുട്ടിക്കാലെ. ഓരോ സമ്മാനത്തിനും കുറച്ചു വർഷങ്ങളുടെയല്ല, ദശാബ്ദങ്ങളുടെ തന്നെ കഥ പറയാനുണ്ട്. കഠിനാധ്വാരം, ആശങ്കകൾ നിറഞ്ഞ ബാക്സ്റ്റേജ് അനുഭവം, ഉറക്കമില്ലാത്ത രാത്രികൾ, മേക്കപ്പിന്റെയും വിയർപ്പിന്റെയും ഗന്ധം, ജയ പരാജയങ്ങൾ എല്ലാറ്റിലുമുപരി എന്റെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും കഥകൾ പറയുകയാണ് ഇവയെല്ലാം. സ്നേഹവും അനുഗ്രഹവുമായി ജീവിതത്തിലേയ്ക്കു കടന്നുവന്നവരാണ് എന്റെ ലോകം മനോഹരമാക്കിയത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് സിത്താരയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്.
