ഞെട്ടിക്കുന്ന പ്രകടനമാണ് ധനുഷിന്റേത് എന്ന് ആദ്യ പ്രതികരണങ്ങള്‍.

ധനുഷ് നായകനായി വേഷമിട്ട് വന്ന ചിത്രമാണ് രായൻ. വൻ പ്രതീക്ഷകളോടെയാണ് രായൻ എത്തിയത്. ആ പ്രതീക്ഷകളെല്ലാം ശരിവയ്‍ക്കുന്നതാണ് ധനുഷിന്റെ ചിത്രത്തിന് ലഭിക്കുന്ന പ്രതികരണം. വൻ വിജയമായി മാറിയേക്കും ധനുഷിന്റെ ചിത്രം എന്നാണ് സൂചനകള്‍.

സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും ധനുഷ് ആണെന്നതും ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. മികച്ച മേയ്‍ക്കിംഗാണ് രായന്റേത് എന്ന് ചിത്രം കണ്ടവര്‍ എഴുതുന്നു. നടൻ എന്ന നിലയില്‍ ധനുഷിന് ചിത്രം വലിയ അവസരമാണ് എന്നും എഴുതിയവരുണ്ട്. എ ആര്‍ റഹ്‍മാന്റെ സംഗീത സംവധാനവും മികച്ച ഒന്നായിരിക്കുന്നു എന്നും എഴുതുന്നു.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

രായനിലെ ധനുഷ് അവതരിപ്പിക്കുന്ന നായക കഥാപാത്രം ഒരു കുക്കാണ് എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മലയാളത്തില്‍ നിന്ന് അപര്‍ണയ്‍ക്ക് പുറമേ ചിത്രത്തില്‍ നിത്യ മേനൻ, കാളിദാസ് ജയറാം എന്നിവരും എത്തുമ്പോള്‍ ധനുഷ് സംവിധായകനായ രായനില്‍ മറ്റ് പ്രധാന താരങ്ങള്‍ സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം എ ആര്‍ റഹ്‍മാനാണ്. സണ്‍ പിക്ചേഴാണ് നിര്‍മാണം. എസ് ജെ സൂര്യയാണ് ധനുഷിന്റെ ചിത്രത്തില്‍ പ്രതിനായകനായി എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മികച്ച ഗാനങ്ങളും ധനുഷ് നായകനായ ചിത്രം രായന്റെ പ്രത്യേകതകളാണ്.

വയലൻസിന്റെ അതിപ്രസരമാണ് ധനുഷിന്റെ രായനില്‍. എ സര്‍ട്ടിഫിക്കറ്റുമായിട്ടാണ് ധനുഷിന്റെ രായനെത്തിയതെങ്കിലും ചിത്രം കുടുംബ പ്രേക്ഷകരും സ്വീകരിക്കുന്നതായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തമിഴകത്തിന് പുതിയൊരു ഉണര്‍വ് നല്‍കുന്ന ചിത്രമാണ് ധനുഷ് നായകനായി എത്തിയ രായൻ. എന്തായാലും ധനുഷ് നായകനായ രായൻ കളക്ഷനില്‍ തമിഴകത്തിന്റെ മികച്ച കുതിപ്പാകുമെന്നാണ് റിപ്പോര്‍ട്ട്.


Read More: 'എനിക്ക് ഇഷ്‍ടമുള്ളത് ഞാൻ ധരിക്കും, ആരും നിര്‍ബന്ധിക്കണ്ട', സമ്മര്‍ദ്ദങ്ങളുണ്ടാകാറില്ലെന്ന് നടി വാമിഖ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക