ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ധ്രുവൻ വിവാഹിതനായി.

ക്വീന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ധ്രുവൻ(Actor Dhruvan) വിവാഹിതനായി. അഞ്ജലിയാണ് വധു. പാലക്കാട് വച്ച് നടന്ന ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കൾ പങ്കെടുത്തു. വലിമൈ, ആറാട്ട് എന്നീ ചിത്രങ്ങളിലും ധ്രുവ് വേഷമിട്ടിരുന്നു. 

ലിസമ്മയുടെ വീട് എന്ന സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായാണ് ധ്രുവ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നാൻസി റാണി, ജനഗണമന എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ. സിനിമയ്ക്ക് പിന്നാലെ 10 വര്‍ഷമായിരുന്നു നടന്നതെന്ന് മുമ്പൊരിക്കൽ ധ്രുവ് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 

സിനിമ ആഗ്രഹം ഉപേക്ഷിച്ച് വിദേശത്ത് പോകന്‍ തയ്യാറെടുക്കുമ്പോഴായിരുന്നു ധ്രുവനെ തേടി ക്വീന്‍ എത്തുന്നത്. തുടക്കത്തില്‍ നിരാശ മാത്രമായിരുന്നു ഫലം. അവസാനത്തേത് എന്ന നിലയിലായിരുന്നു ക്വീന്റെ ഓഡീഷന് പോയത്. ഒടുവിൽ ചിത്രത്തിലെ ബാലു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി താരം മാറി. 

കേൾവിശക്തിയില്ലാത്ത കോട്സർ, ട്രാൻസ്ജെൻഡറായ അരിയാന; പുതു ചരിത്രമെഴുതി ഓസ്കർ വേദി

94-ാമത് ഓസ്കറിന്(Oscars 2022) തിരശ്ശീല വീഴുമ്പോൾ ഡോൾബി തിയറ്ററിൽ തിളങ്ങിത് സഹനടനായ ട്രോയ് കോട്സറും(Troy Kotsur) സഹനടിയായ അരിയാനോ ഡെബോസുമാണ്(Ariana DeBose). കേള്‍വിയില്ലാത്ത അമേരിക്കൻ താരമാണ് ട്രോയ്. ട്രാൻസ്ജെൻഡറായ വ്യക്തിയാണ് അരിയാന. ഇരുവരും ഓസ്കർ പുരസ്കാരം കയ്യിലേന്തിപ്പോൾ, അത് പുതു ചരിത്രം കൂടിയായി മാറി. 

ഓസ്കർ പുരസ്‌കാരങ്ങൾക്ക് ആദ്യമായി നോമിനേറ്റ് ചെയ്യപ്പെട്ട ബധിരനായ അഭിനേതാവ് കൂടിയാണ് ട്രോയ് കോട്സർ. കോഡയിലെ ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെ തൻമയത്വത്തോടെ അവതരിപ്പിച്ചതിനായിരുന്നു ട്രോയിയെ പുരസ്കാരത്തിന് അർഹനാക്കിയത്. കോഡ തന്നെയാണ് 94-ാമത് ഓസ്കറിലെ മികച്ച ചിത്രവും. 

'പരിമിതികളെ അവസരങ്ങളാക്കാന്‍ ബാല്യകാലം മുതല്‍ പ്രയത്നിച്ചിരുന്നു. ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കൂ. എന്റെ നേട്ടങ്ങള്‍ കേള്‍വി ശേഷിയില്ലാത്തവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നു', എന്നാണ് ഓസ്കർ സ്വീകരിച്ചു കൊണ്ട് ട്രോയ് കോട്സർ പറഞ്ഞത്.

Read Also: Oscars 2022 : ഒട്ടേറെ പുതുമകളുമായി ഓസ്‍കര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, ജേതാക്കളുടെ പട്ടിക

തിയറ്റര്‍, ടെലിവിഷന്‍, ഫിലിം കോഴ്‌സില്‍ ബിരുദം നേടിയ ട്രോയ്, നാഷനല്‍ തിയറ്റര്‍ ഫോര്‍ ഡെഫിലൂടെ ആയിരുന്നു അഭിനയത്തില്‍ ചുവടുവച്ചത്. 2001ല്‍ ടെലിവിഷന്‍ രംഗത്തേക്ക് എത്തി. ദി നമ്പര്‍ 23ലൂടെയാണ് സിനിമയിലെത്തിയത്. ദി യൂണിവേഴ്‌സല്‍ സൈന്‍, സീ വാട്ട് അയാം സേയിങ്, നോ ഓര്‍ഡിനറി ഹീറോ തുടങ്ങിയ സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.

മികച്ച സഹനടിക്കുള്ള ഓസ്‍കര്‍, അരിയാനോ ഡെബോസിന് ലഭിച്ചത് ഓസ്കർ വേദിയിലെ മറ്റൊരു ചരിത്രമായി. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് അരിയാനോക്ക് പുരസ്കാരം. അഭിനേത്രിയായി മാത്രമല്ല ​ഗായികയും നൃത്തകിയും കൂടിയാണ് ഈ അമേരിക്കൻ താരം. അഭിനയത്തിൽ മികച്ച പ്രാവീണ്യം തെളിയിച്ച അരിയാനയെ, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് അവാർഡ്, സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് അവാർഡ്, ടോണി അവാർഡ്, ഡ്രാമ ലീഗ് അവാർഡ് എന്നിവയ്‌ക്കുള്ള നോമിനേഷനുകൾ ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.

'സോ യു തിങ്ക് യു കാൻ ഡാൻസ്' എന്ന പരിപാടിയിലൂടെയാണ് അരിയാന ടെലിവിഷനിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് 2013-ൽ മോട്ടൗൺ: ദി മ്യൂസിക്കൽ, 2014-ൽ പിപ്പിൻ എന്നീ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. സ്റ്റീവൻ സ്പിൽബർഗിന്റെ വെസ്റ്റ് സൈഡ് സ്റ്റോറിയുടെ (2021) ചലച്ചിത്രാവിഷ്കാരത്തിൽ അനിത എന്ന കഥാപാത്രത്തിലൂടെ നിരവധി അംഗീകാരങ്ങളും നിരൂപക പ്രശംസയും അരിയാനോയെ തേടിയെത്തിയിരുന്നു.