Asianet News MalayalamAsianet News Malayalam

Hey Sinamika : 'അച്ചാമില്ലൈ' ഹിറ്റായി, തമിഴ് ചിത്രത്തിലെ പുതിയ ഗാനത്തെ കുറിച്ച് ദുല്‍ഖര്‍

'ഹേയ് സിനാമിക' ചിത്രത്തിലെ ആദ്യ ഗാനം പാടിയത് ദുല്‍ഖര്‍ തന്നെയായിരുന്നു.

Actor Dulquer about new song from Hey Sinamika
Author
Kochi, First Published Jan 25, 2022, 4:46 PM IST

ദുല്‍ഖര്‍ (Dulquer) നായകനാകുന്ന തമിഴ് ചിത്രമാണ് 'ഹേയ് സിനാമിക' (Hey Sinamika). ബൃന്ദ മാസ്റ്റര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഹേയ് സിനാമിക' ചിത്രത്തിലെ ആദ്യ ഗാനം വൻ ഹിറ്റായിരുന്നു. ദുല്‍ഖര്‍ നായകനായ ചിത്രത്തിലെ രണ്ടാമത്തെ ഗാനവും പ്രേക്ഷകരിലേക്ക് എത്തുകയാണ്.

ഹേയ് സിനാമിക ചിത്രത്തിലെ 'തോഴി' എന്ന  ഗാനം 27ന് പുറത്തുവിടുമെന്ന്  ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെച്ച് അറിയിച്ചു. 'അച്ചാമില്ലൈ' എന്ന് തുടങ്ങുന്ന ആദ്യ ഗാനം ദുല്‍ഖര്‍ തന്നെയാണ് പാടിയത് .  'ഹേയ് സിനാമിക' ചിത്രം റിലീസ് ചെയ്യുക ഫെബ്രുവരി 25നാണ്. കൊറിയോഗ്രാഫറായ ബൃന്ദ മാസ്റ്ററിന്റെ ആദ്യ സംവിധാന സംരഭമായ  'ഹേയ് സിനാമിക'യില്‍  കാജല്‍ അഗര്‍വാളാണ് നായിക.

ജിയോ സ്റ്റുഡിയോസ്, ഗ്ലോബല്‍ വണ്‍ സ്റ്റുഡിയോസ്, വൈക്കം18 സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് 'ഹേയ് സിനാമിക' നിര്‍മിക്കുന്നത്. ഗോവിന്ദ് വസന്ത ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. കൊവിഡ് നിയന്ത്രണങ്ങളിൽ ഷൂട്ടിംഗ് നിർത്തിവെച്ചതിനാലാണ് 'ഹേയ് സിനാമിക' വൈകിയത്.  ചെന്നൈ ആയിരുന്നു ദുല്‍ഖര്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

ചിത്രത്തിന് പാക്കപ്പ് പറഞ്ഞതിന് പിന്നാലെ ടീമിനൊപ്പം പ്രവർത്തിച്ച അനുഭവം ദുൽഖർ പങ്കുവച്ചത് ചര്‍ച്ചയായിരുന്നു. ലൊക്കേഷനിൽ നിന്നുള്ള ഏതാനും ചിത്രങ്ങളും താരം സോഷ്യൽ മീഡിയയിൽ അന്ന് പങ്കുവച്ചിരുന്നു. ബൃന്ദ മാസ്റ്ററോട് നിറയെ  സ്‍നേഹമെന്നും സിനിമയിലെ ഓരോരുത്തരും പ്രൊഫഷണൽസ് ആയിരുന്നുവെന്നും ദുൽഖർ കുറിച്ചിരുന്നു. മണിരത്‌നത്തിന്റെ സംവിധാനത്തിൽ ദുൽഖറും നിത്യാ മേനോനും കേന്ദ്രകഥാപാത്രങ്ങളായ 'ഓകെ കൺമണി' എന്ന സിനിമയിലെ ഒരു ഗാനമാണ് 'ഹേയ് സിനാമിക'.

Follow Us:
Download App:
  • android
  • ios