2022 ഓഗസ്റ്റ് 5ന് ആണ് സീതാ രാമം റിലീസ് ചെയ്തത്.
മലയാളത്തിന്റെ പ്രിയ താരമാണ് ദുൽഖർ സൽമാൻ. സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തരയിൽ എത്തിയ നടൻ ഇന്ന് പാൻ ഇന്ത്യൻ സ്റ്റാറായി തിളങ്ങി നിൽക്കുകയാണ്. പിതാവ് മമ്മൂട്ടിയുടെ ലേബൽ ഇല്ലാതെ ദുൽഖർ പടുത്തുയർത്തിയത് തെന്നിന്ത്യയിലെ തന്നെ മികച്ച നടൻ എന്ന ഖ്യാതി കൂടിയായിരുന്നു. ദുൽഖറിനെ പാൻ ഇന്ത്യൻ താരമായി ഉയർത്തിയതിൽ വലിയ പങ്കുവഹിച്ച സിനിമകളിൽ ഒന്നാണ് 'സീതാ രാമം'. വർഷങ്ങൾക്ക് മുൻപ് റിലീസ് ചെയ്ത ഈ ചിത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. ഇപ്പോഴിതാ ഈ പ്രണയകാവ്യം വീണ്ടും തിയറ്ററുകളിൽ എത്താൻ ഒരുങ്ങുകയാണ്.
സീതാ രാമം വീണ്ടും തിയറ്ററിൽ റിലീസ് ചെയ്യാൻ പോകുന്നുവെന്ന വിവരം ദുൽഖർ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 14ന് വാലന്റൈൻസ് ദിനത്തിൽ ആണ് ചിത്രം വീണ്ടും റി-റിലീസ് ചെയ്യുന്നത്. 'സിനിമാശാലകളിൽ ഈ ഇതിഹാസ പ്രണയകഥ ആസ്വദിക്കൂ', എന്നാണ് ദുൽഖർ കുറിക്കുന്നത്.

2022 ഓഗസ്റ്റ് 5ന് ആണ് സീതാ രാമം റിലീസ് ചെയ്തത്. ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്തത്. സീതയുടെയും റാമിന്റെയും പ്രണയം പറഞ്ഞ ചിത്രം ബോക്സ് ഓഫീസിൽ മാത്രമല്ല, പ്രേക്ഷക ഹൃദയങ്ങളും കീഴടക്കിയിരുന്നു. 'ലെഫ്റ്റനന്റ് റാം' എന്ന കഥാപാത്രത്തെയാണ് ദുൽഖർ അവതരിപ്പിച്ചത്. സീതയായി എത്തിയത് മൃണാൾ താക്കൂർ ആണ്. രശ്‍മിക മന്ദാന, സുമന്ത് എന്നിവരും പ്രധാന വേഷത്തിൽ എത്തിയിരുന്നു.
'ഇങ്ങോട്ട് കയറി പഠിപ്പിക്കാൻ വരണ്ട'; മോശം കമന്റുകൾക്കെതിരെ ആഞ്ഞടിച്ച് നടി ശ്രീക്കുട്ടി
എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയിയുടെ റിപ്പോർട്ട് പ്രകാരം സീതാ രാമം ആകെ നേടിയ ബോക്സ് ഓഫീസ് കളക്ഷൻ 94.28 കോടിയാണ്. ഇന്ത്യയിലെ നെറ്റ് കളക്ഷൻ 65.49 കോടിയും. എന്നാൽ സീതാ രാമം നേടിയ ബിസിനസ് 100കോടിയ്ക്ക് മേൽ വരുമെന്നും ഇവർ പറയുന്നുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ വന്നിട്ടില്ല.
