വികാരാധീനനായി സംസാരിക്കുന്ന ദുല്‍ഖറിനെയാണ് ആ വീഡിയോയില്‍ കാണാനാകുന്നത്.

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് മലയാളത്തിന്റ ദുല്‍ഖര്‍. മലയാളത്തിന് പുറമേ മറ്റ് ഭാഷകളിലും ശ്രദ്ധയാകര്‍ഷിച്ച താരമാണ് ദുല്‍ഖര്‍. ദുല്‍ഖര്‍ നായകനാകുന്ന ഓരോ പുതിയ സിനിമയ്‍ക്കായും ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. ഇപ്പോഴിതാ നടൻ ദുല്‍ഖറിന്റേതായി ഒരു വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

വികാരാധീനനായി സംസാരിക്കുന്ന ദുല്‍ഖറിനെയാണ് പ്രചരിക്കുന്ന വീഡിയോയില്‍ കാണാനാകുന്നത്. ആദ്യമായി ഞാൻ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നുപോകുകയാണ്. കാര്യങ്ങള്‍ ഒന്നും പഴയതുപോലെ അല്ല. മനസ്സില്‍ നിന്ന് കളയാൻ പറ്റാത്ത അവസ്ഥയില്‍ അത് എത്തിയിരിക്കുന്നു. എനിക്ക് കൂടുതല്‍ പറയണമെന്നുണ്ട്. പക്ഷേ എന്നെ അതിന് അനുവദിക്കുന്നില്ല എന്നുമാണ് ദുല്‍ഖര്‍ വീഡിയോയില്‍ വ്യക്തമാക്കുന്നത്. സ്വന്തം സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ ദുല്‍ഖര്‍ നീക്കം ചെയ്‍തില്ലെങ്കിലും ആരാധകര്‍ പ്രചരിപ്പിക്കുകയായിരുന്നു.

ദുല്‍ഖറിന്റെ പുതിയ സിനിമയുടെ പ്രചരണത്തിന്റെ ഭാഗമാണോ ഇതെന്ന് ആരാധകര്‍ സംശയിക്കുന്നുണ്ടെങ്കിലും എന്ത് പറ്റിയെന്നും ചിലര്‍ തിരക്കുന്നുണ്ട്. മലയാളത്തിന്റെ ഹിറ്റ് മേക്കര്‍ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ഒരുക്കുന്ന 'കിംഗ് ഓഫ് കൊത്ത'യാണ് ഇനി ദുല്‍ഖറിന്റേതായി വൈകാതെ പ്രദര്‍ശനത്തിന് എത്താനുള്ളത്. അഭിലാഷ് എൻ ചന്ദ്രനാണ് തിരക്കഥ. ശ്യാം ശശിധരനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

ആക്ഷന് പ്രാധാന്യമുള്ള ഒരു മാസ് ചിത്രമായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഐശ്വര്യ ലക്ഷ്‍മി, ഗോകുല്‍ സുരേഷ്, ഷബീര്‍, പ്രസന്ന, ശരണ്‍, ചെമ്പൻ വിനോദ്, സുധി കോപ്പ, ടി ജി രവി, പ്രശാന്ത് മുരളി, അനിഖ സുരേന്ദ്രൻ, തുടങ്ങി ഒട്ടേറെ താരങ്ങള്‍ ദുല്‍ഖര്‍ നായകനായ 'കിംഗ് ഓഫ് കൊത്ത'യില്‍ ഉണ്ട്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ 'കിംഗ് ഓഫ് കൊത്ത' പ്രദര്‍ശനത്തിന് എത്തും.

Read More: യൂട്യൂബര്‍ ഡ്യൂഡ് വിക്കിയുടെ സംവിധാനത്തിലുള്ള ചിത്രം, നായികയായി നയൻതാര

മങ്ങിയ തുടക്കം; ഒടുവിൽ ശോഭയോടെ ഫിനാലെയിൽ തിളങ്ങി ശോഭ വിശ്വനാഥ്

YouTube video player