എഡിഎച്ച്‍ഡി ഉണ്ടെന്ന് നടൻ ഫഹദ്.

അറ്റെൻഷെൻ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവിറ്റി സിൻഡ്രോ രോഗം ഉണ്ടെന്ന് നടൻ ഫഹദ്. നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് ആ രോഗാവസ്ഥ തനിക്ക് കണ്ടെത്തിയത് എന്നും ഫഹദ് വ്യക്തമാക്കുന്നു. ഇനി അത് മാറാനുള്ള സാധ്യതയില്ല. കുട്ടിക്കാലത്തെ കണ്ടെത്താനായാല്‍ മികച്ച ചികിത്സയിലൂടെ എന്തായാലും എഡിഎച്ച്‍ഡി മാറ്റാനാകുമെന്നും ഫഹദ് ചൂണ്ടിക്കാട്ടി.

നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തകരാറാണ് എഡിഎച്ച്‍ഡി. എഡിഎച്ച്ഡി കുട്ടികളെയാണ് സാധാരണയായി ബാധിക്കാറുള്ളത്. അപൂര്‍വമായി മുതിര്‍ന്നവരെയും ബാധിക്കാറുണ്ട് ഇത്. എഡിഎച്ച്‍ഡി കുട്ടികളെ പഠനത്തെയടക്കം ബാധിക്കാറുണ്ട്.

നടൻ ഫഹദ് കോതമംഗലത്ത് സംസാരിക്കവേയാണ് തനിക്ക് എഡിഎച്ച്‍ഡി ഉണ്ട് എന്ന് വെളിപ്പെടുത്തിയത്. പീസ് വാലി ചില്‍ഡ്രൻസ് വില്ലേജ് താരം നാടിന് സമര്‍പ്പിക്കുകയായിരുന്നു. എനിക്ക് ആ രോഗാവസ്ഥയുണ്ട്. വലിയതായിട്ടല്ലെങ്കിലും ചെറുതായിട്ട് എനിക്കതുണ്ട്. ചെറുപ്പത്തില്‍ കണ്ടെത്തിയാല്‍ അത് മാറ്റാനാകുമായിരുന്നു. എന്നാല്‍ നാല്‍പ്പത്തിയൊന്നാം വയസ്സിലാണ് കണ്ടെത്തിയത്. പീസ് വാലി ചില്‍ഡ്രൻസ് വില്ലേജില്‍ തന്നെ എത്തിക്കാൻ സഹായിച്ച ദൈവത്തോട് നന്ദി പറയുന്നതായും ഫഹദ് വ്യക്തമാക്കി.

ഫഹദ് നായകനായി ആവേശം സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. ആഗോളതലത്തില്‍ ഫഹദിന്റെ ആവേശം 153.6 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ഫഹദിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായിരിക്കുകയാണ് ആവേശം. ആടുജീവിതം, 2018 എന്നീ സിനിമകള്‍ക്ക് പുറമേ മഞ്ഞുമ്മല്‍ ബോയ്‍സ് മാത്രമാണ് ആഗോള കളക്ഷനില്‍ ആവേശത്തിനു മുന്നിലുള്ളത്. ആവേശം അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് നിര്‍മാണം നിര്‍വഹിക്കുന്നത്. നിര്‍മാണത്തില്‍ നസ്രിയ നസീമും പങ്കാളിയാകുന്നു. പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ തുടങ്ങിയവരും ഉണ്ട്.

Read More: തടയാനാളില്ല, ഗുരുവായൂര്‍ അമ്പലനടയില്‍ ആഗോള കളക്ഷനില്‍ ആ നിര്‍ണായക തുക മറികടന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക