'‌യെവൻ വെറും പുലിയല്ല, ഒരു സിംഹം'; ഇത് ഡൊമനിക്കിന്റെ അസിസ്റ്റന്റ് വിക്കി, ആശംസകളുമായി ആരാധകരും

വിക്കി എന്ന കഥാപാത്രത്തെയാണ് ​ഗോകുൽ സുരേഷ് അവതരിപ്പിക്കുന്നത്. 

actor gokul suresh in mammootty movie Dominic and The Ladies' Purse

മ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' റിലീസ് ചെയ്യാൻ ഏതാനും ദിവസങ്ങൾ കൂടി മാത്രമാണ് ബാക്കി. ഇതോട് അനുബന്ധിച്ച് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൊണ്ടുള്ള പോസ്റ്ററുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയ്ക്ക് ഒപ്പം പ്രധാന വേഷം ചെയ്യുന്ന ​ഗോകുൽ സുരേഷിന്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 

വിക്കി എന്ന കഥാപാത്രത്തെയാണ് ​ഗോകുൽ സുരേഷ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സി'ൽ അവതരിപ്പിക്കുന്നത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഡൊമനിക്കിന്റെ അസിസ്റ്റന്റാണ് വിക്കി. ഏറെ രസകരമായൊരു കഥാപാത്രമാകും ഇതെന്നാണ് നേരത്തെ വന്ന അപ്ഡേറ്റുകളില്‍ നിന്നും വ്യക്തമാകുന്നത്. 

ഇനി വെറും നാല് ദിവസം മാത്രമാണ് 'ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പഴ്സ്' റിലീസിന് ബാക്കിയുള്ളത്. ജനുവരി 23നാണ് റിലീസ്. 2025ലെ മമ്മൂട്ടിയുടെ ആദ്യ റിലീസ് കൂടിയാണിത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയിലാണ് ഏവരും. അതോടൊപ്പം തന്നെ ​ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സംവിധാന ചിത്രം കൂടിയാണിത്.  

‌ഇത് അജിത്തിന്റെ ഒന്നൊന്നര വിളയാട്ടം; ആവേശം നിറച്ച് 'വിഡാമുയര്‍ച്ചി' ലിറിക് വീഡിയോ

മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. ഈ ബാനര്‍ നിര്‍മ്മിക്കുന്ന ആറാമത്തെ ചിത്രമാണ് ഇത്. സുഷ്മിത ഭട്ട്, വിജി വെങ്കിടേഷ്, വിനീത്, വിജയ് ബാബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോര്‍ജ് സെബാസ്റ്റ്യനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. കഥ ഡോ. നീരജ് രാജന്‍, തിരക്കഥ, സംഭാഷണം ഡോ. നീരജ് രാജന്‍, ഡോ. സൂരജ് രാജന്‍, ഗൗതം വസുദേവ് മേനോന്‍, ഛായാഗ്രഹണം വിഷ്ണു ആര്‍ ദേവ്, എഡിറ്റിംഗ് ആന്‍റണി, സംഗീതം ദര്‍ബുക ശിവ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഷാജി നടുവില്‍, സ്റ്റണ്ട്സ് സുപ്രീ സുന്ദര്‍, കലൈ കിങ്സണ്‍, ആക്ഷന്‍ സന്തോഷ്, നൃത്തസംവിധാനം ബൃന്ദ മാസ്റ്റര്‍, കോ ഡയറക്ടര്‍ പ്രീതി ശ്രീവിജയന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അരോമ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ആരിഷ് അസ്‍ലം, ഫൈനല്‍ മിക്സ് തപസ് നായക്, കലാസംവിധാനം അരുണ്‍ ജോസ്.  

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

Latest Videos
Follow Us:
Download App:
  • android
  • ios