മുംബൈ: ഹോളിവുഡ് ചിത്രം അവതാര്‍ സംബന്ധിച്ച പരാമര്‍ശത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യപകമായ ട്രോളുകള്‍ നേരിടുന്ന ബോളിവുഡ് നടന്‍ ഗോവിന്ദയ്ക്ക് മാനസിക തകരാറുണ്ടെന്ന് സുഹൃത്ത്. ദേശീയ മാധ്യമമായ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തിലാണ് സുഹൃത്തിന്‍റെ വെളിപ്പെടുത്തല്‍. ഗോവിന്ദക്ക് കൗണ്‍സിലിംഗ് ആവശ്യമാണ്. അടുത്തിടെയായി അദ്ദേഹത്തിന്‍റെ പെരുമാറ്റത്തില്‍ വല്ലാത്ത പ്രശ്നങ്ങളുണ്ടെന്ന് സുഹൃത്ത് പറഞ്ഞു. 

i had suggested the name for the film avatar says govinda

ഷൂട്ടിങ് സെറ്റുകളില്‍ അദ്ദേഹം പ്രശ്നക്കാരനായിട്ടുണ്ട്. വലിയ ഓഫറുകള്‍ നിഷേധിച്ചുവെന്ന് പറയുന്നത് അദ്ദേഹത്തിന്‍റെ ശീലമായിരിക്കുന്നു. വിതരണക്കാരോട് തട്ടിക്കയറിയതോടെ അദ്ദേഹത്തിന്‍റെ പുതിയ ചിത്രം ഏറ്റെടുക്കാന്‍ പോലും ആരുമില്ലെന്നും സുഹൃത്ത് പറഞ്ഞു. സിനിമാ ഇന്‍ഡസ്ട്രിയില്‍ നിന്ന് നിലവില്‍ അദ്ദേഹത്തിന് സുഹൃത്തുക്കളില്ലെന്നും സുഹൃത്ത് പറഞ്ഞു. അദ്ദേഹത്തെ സഹായിക്കാന്‍ ആരുമില്ലെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. 

അടുത്തിടെ അവതാര്‍ സിനിമയിലെ വേഷം വേണ്ടെന്ന് വച്ചെന്നും പേരു നിര്‍ദ്ദേശിച്ചത് ഗോവിന്ദയാണെന്നുമുള്ള പരാമര്‍ശം ഏറെ ട്രോളുകള്‍ക്ക് കാരണമായിട്ടുണ്ട്. ട്രോളുകള്‍ ഗോവിന്ദയുടെ കുടുംബത്തെ ഏറെ വേദനിപ്പിക്കുന്നുണ്ടെന്നും സുഹൃത്ത് വ്യക്തമാക്കി. 

Image

ലോക സിനിമാചരിത്രത്തിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ ബോക്‌സ്ഓഫീസ് വിജയമായ 'അവതാറി'ല്‍ സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിലെ ഒരു പ്രധാന വേഷം ചെയ്യാന്‍ ക്ഷണിച്ചെങ്കിലും താനത് നിരസിക്കുകയായിരുന്നുവെന്നും ഇന്ത്യാ ടിവിയുടെ 'ആപ് കീ അദാലത്ത്' എന്ന ടെലിവിഷന്‍ ഷോയില്‍ പങ്കെടുക്കവെ ഗോവിന്ദ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ഗോവിന്ദയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ നിറഞ്ഞിരുന്നു.