ഗൗരി കൃഷ്ണന്‍ പങ്കുവെച്ച ഫോട്ടോഷൂട്ട് ശ്രദ്ധ നേടുന്നു. 

മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഹൃദയത്തില്‍ സൂക്ഷിക്കാനായി മനോഹരമായ കഥാപാത്രത്തെ സമ്മാനിച്ചയാളാണ് ഗൗരി കൃഷ്ണന്‍. 'പൗര്‍ണ്ണമിത്തിങ്കള്‍' പരമ്പരയിലെ 'പൗര്‍ണ്ണമി'യായെത്തി ഗൗരി മലയാളിയുടെ സ്വന്തം മകളായി മാറി. പരമ്പര അവസാനിച്ച് ഏറെയായെങ്കിലും ഗൗരിയെ സ്നേഹിക്കുന്നവര്‍ക്ക് ഇപ്പോഴും 'പൗര്‍ണ്ണമി'യാണ് താരം. 'പൗര്‍ണ്ണമിത്തിങ്കള്‍' കൂടാതെ 'എന്ന് സ്വന്തം ജാനി', 'സീത' തുടങ്ങിയ സീരിയലുകളിലും ഗൗരി വേഷമിട്ടിരുന്നു. 'കയ്യെത്തും ദൂര'ത്തിലെ 'മിനിസ്റ്റര്‍ ഗായത്രി ദേവി'യായാണ് ഗൗരി ഇപ്പോള്‍ സ്‌ക്രീനിലുള്ളത്. തന്റെ വിവാഹ വിശേഷം ഗൗരി പങ്കുവച്ചത് അടുത്തിടെയായിരുന്നു. 'പൗര്‍ണ്ണമിത്തിങ്കള്‍' പരമ്പരയുടെ സംവിധായകനായിരുന്ന മനോജിനെയാണ് ഗൗരി തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

മിക്കപ്പോഴും ഫോട്ടോഷൂട്ടുകളിലൂടെ തരംഗമാകാറുള്ള ഗൗരി തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണിപ്പോള്‍. മനോജിനൊപ്പമുള്ള ഫോട്ടോഷൂട്ടും, താരത്തിന്റെ ഓണം സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു. മനോഹരമായ ഔട്ട്ഫിറ്റുകളില്‍, അതിമനോഹരിയായാണ് ചിത്രങ്ങളില്‍ ഗൗരിയുള്ളത്. എല്ലായിപ്പോഴത്തേയും പോലെയുള്ള ട്രെഡീഷണല്‍ കോസ്റ്റ്യൂം ആണ് പുതിയ ഫോട്ടോഷൂട്ടിലും മികച്ച് നില്‍ക്കുന്നതെങ്കിലും, ട്രെഡീഷണല്‍ മോഡേണ്‍ കോംമ്പോയും മനോഹരമായിട്ടുണ്ട്. പച്ച നിറത്തിലുള്ള 'ലേഡി കുര്‍ത്തി ടൈപ്പ് ടോപ്പി'നൊപ്പം ചുവന്ന പട്ടുപാവാട ചേര്‍ന്നുള്ള ഫ്യൂഷന്‍ കോംമ്പോ വെയറില്‍ ഗൗരിയും, പച്ച കുര്‍ത്തിയും കസവ് കരയുള്ള മുണ്ടില്‍ മനോജും ഉള്ള ചിത്രങ്ങള്‍ മനോഹരമായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. വിവാഹം എപ്പോഴായിരിക്കുമെന്നാണ് ആരാധകര്‍ ഈ ഫോട്ടോകള്‍ക്ക് കമന്റായി ചോദിക്കുന്നത്.

View post on Instagram

View post on Instagram

View post on Instagram

'എന്റെ എന്‍ഗേജ്‌മെന്റ് മേക്കോവര്‍' എന്ന വീഡിയോ പങ്കുവച്ചുകൊണ്ട് ഗൗരി കൃഷ്ണന്‍ പരിചയപ്പെടുത്തിയ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ടിന്റു ഭദ്രന്‍. ഗൗരിയുടെ മിക്ക ഫോട്ടോഷൂട്ടുകള്‍ക്കും മനോഹരമായി ഒരുക്കാറുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് ടിന്റു ഭദ്രനാണ് ഇത്തവണയും ഗൗരിയെ സുന്ദരിയാക്കിയിരിക്കുന്നത്. പട്ടണം റഷീദ് മേക്കപ്പ് അക്കാദമിയിലെ ഫാഷന്‍ മേക്കപ്പ് ഫാക്കല്‍റ്റി കൂടിയായ ടിന്റു ഗൗരിയെ ഫോട്ടോഷൂട്ടിനായി മനോഹരിയാക്കിയപ്പോള്‍, ബ്ലാക്ക് ഷട്ടറിനായി അനൂപാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

'അനിയത്തി' എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ സീരിയല്‍ രംഗത്തേക്ക് എത്തിയത്. 'പൗര്‍ണമിത്തിങ്കളി'ല്‍ വിഷ്ണു നായരാണ് താരത്തിനൊപ്പം അഭിനയിച്ചിരുന്ന പെയര്‍ താരം. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

Read More : 'ദാസനും' 'വിജയ'നും 'ജോജി'യും 'നിശ്ചലും' 'ബാലനും' 'അശോക് രാജും' മറ്റ് ചില കുട്ടുകാരും