തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. 

തിരുവല്ല: നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ച കാര്‍ അപകടത്തിൽപ്പെട്ടു. തിരുവല്ലയിൽവെച്ചാണ് ഗിന്നസ് പക്രു സഞ്ചരിച്ച ഇന്നോവ കാറും കൊറിയര്‍ സര്‍വീസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ചത്. തിരുവല്ല ബൈപാസില്‍ മഴുവങ്ങാടുചിറയ്ക്കു സമീപം ബൈപാസിലെ പാലത്തില്‍ ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തിൽ ആര്‍ക്കും പരിക്കുകള്‍ ഇല്ല.

ഓവർ ടേക്കിംഗിനെ ചൊല്ലി തർക്കം: നടുറോഡിൽ കൂട്ടത്തല്ല്, പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരുക്ക്

കൊല്ലം: കൊല്ലത്ത് (Kollam) നടുറോഡിൽ കൂട്ടത്തല്ല്. ഓവർ ടേക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് കൂട്ടത്തല്ല് കലാശിച്ചത്. കൂട്ടത്തല്ലില്‍ പൊലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും പരുക്കേറ്റു. 

പുത്തൂരിൽ ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ സുഗുണനും കുടുംബത്തിനുമാണ് മർദ്ദനമേറ്റത്. സുഗുണന്റെ ഭാര്യ പ്രിയ, മകൻ അമൽ എന്നിവർക്കും പരുക്കേറ്റു. അമലിനെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ചു. പരിക്കേറ്റ അമല്‍ ചികിത്സയിലാണ്. സംഭവത്തില്‍ പുത്തൂർ സ്വദേശികളായ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.