വിനായകന്റെ വിവാദ പ്രസ്‍താവനയ്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഹരീഷ് പേരടി (Hareesh Peradi).
മീ ടു എന്താണെന്ന് അറിയില്ലെന്നും ഒരാളോട് ശാരീരിക ബന്ധം ചെയ്യണമെന്ന് തോന്നിയാല്‍ ആ സ്‍ത്രിയോട് ചോദിക്കുമെന്നും നടൻ വിനായകൻ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. വിനായകന്റെ പ്രസ്‍താവനയ്‍ക്ക് എതിരെ എന്തുകൊണ്ടാണ് ഡബ്ല്യുസിസി അടക്കമുള്ളവര്‍ പ്രതികരിക്കാത്തത് എന്ന് നടൻ ഹരീഷ് പേരടി ചോദിക്കുന്നു. പുരോഗമന വാദികളും എന്തൊകൊണ്ടാണ് പ്രതികരിക്കാത്തത്. വാക്കാലുള്ള ബലാത്സംഗം അവൻ ഇനിയും നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നതെന്നും ഹരീഷ് പേരടി എഴുതുന്നു.
'അമ്മ' എന്ന സംഘടനയിലെ ഏതെങ്കിലും അംഗമായിരുന്നു ഇങ്ങനെ പറഞ്ഞിരുന്നെങ്കില്‍ അതിനെതിരെ ചാടിക്കടിക്കാൻ വരുന്ന ഡബ്ല്യുസിസി അടക്കമുള്ളവര്‍ക്ക് ഇത്ര നേരമായിട്ടും മിണ്ടാട്ടമില്ല. പ്രത്യേക തരം ഫെമിനിസമെന്നും ഹരീഷ് പേരടി പരിഹസിക്കുന്നു. രൂക്ഷമായ വിമര്‍ശനമാണ് ഹരീഷ് പേടി സാമൂഹ്യമാധ്യമത്തിലൂടെ നടത്തിയിരിക്കുന്നത്. ഒരു സ്‍ത്രീയുടെ സ്വാതന്ത്ര്യത്തിലേക്ക് അനുവാദമില്ലാതെ കടന്നുചെല്ലുമെന്നാണ് വിനായകൻ പറഞ്ഞിരിക്കുന്നതെന്നും ഹരീഷ് പേരടി എഴുതുന്നു.
Read More : ദിലീപിനെയും ആന്‍റണി പെരുമ്പാവൂരിനെയും പുറത്താക്കാനൊരുങ്ങി ഫിയോക്ക്; നിര്‍ണായക നീക്കം
സംസ്ഥാനത്തെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ ഭരണഘടന മാറ്റത്തിന് ഒരുങ്ങി ഭരണസമിതി. നടന്‍ ദിലീപിനെയും (Dileep) നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെയുംപുറത്താക്കാനാണ് ഫിയോക്കിന്റെ നിര്‍ണായക നീക്കം. ചെയർമാൻ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്ന വ്യവസ്ഥ എടുത്ത് മാറ്റാനാണ് ഭരണ സമിതി ഒരുങ്ങുന്നത്. നിലവിൽ ദിലീപ്, ആന്റണി പെരുമ്പാവൂർ എന്നിവരാണ് ഈ തസ്തികകളിൽ ഉള്ളത്.
മറ്റ് സംഘടനകളിൽ അംഗങ്ങളായവർ തെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന ചട്ടം ഏർപ്പെടുത്താനും നീക്കമുണ്ട്. ഇതും ദിലീപിനെയും ആന്റണി പെരുമ്പാവൂരിനും തിരിച്ചടിയാകും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഈ മാസം 31 ന് ചേരുന്ന ഫിയോക് വാർഷിക ജനറൽ ബോഡി യോഗത്തിൽ എടുക്കും. 2017 ൽ സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്.
സംസ്ഥാനത്തെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിൽ അടുത്തിടെ ഉണ്ടായ ഭിന്നത വ്യക്തമാക്കുന്നതാണ് നിലവിലെ നീക്കങ്ങൾ. 2017ല്‍ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പിളര്‍ന്നാണ് തിയറ്ററുടമകളുടെ ഇന്നത്തെ സംഘടനയായ ഫിയോക് രൂപികരിക്കുന്നത്. അന്ന് സംഘടന രൂപീകരണത്തിന് മുൻകൈ എടുത്തവരെന്ന നിലയിലാണ് ദിലീപിനെ ആന്റണി പെരുമ്പാവൂരിനെയും ആജീവനാന്ത ഭാരവാഹികളാക്കിയിരുന്നത്.
ഈ രണ്ട് സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് പാടില്ലെന്നും ഫിയോക്കിന്റെ ഭരണഘടനയില്‍ എഴുതിച്ചേര്‍ത്തിരുന്നു. ഈ ചട്ടം പൊളിച്ചെഴുതാനാണ് ഫിയോക് പ്രസിഡന്റ് വിജയകുമാറിന്റെ നേതൃത്വത്തില്‍ നീക്കം നടക്കുന്നത്.
മോഹന്‍ലാല്‍ ചിത്രമായ മരക്കാറിന്റെ റിലീസിങുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂരും ഫിയോക്കുമായുണ്ടായ അഭിപ്രായഭിന്നതയുടെ തുടര്‍ച്ചയാണ് നിലവിലെ നീക്കത്തിലെത്തി നില്‍ക്കുന്നത്. നേരത്തെ ചെയര്‍മാനായ ദിലിപ് മുഖേന സംഘടനയ്ക്ക് ആന്റണി പെരുമ്പാവൂര്‍ രാജി നല്‍കിയിരുന്നെങ്കിലും അതേകുറിച്ച് അറിവില്ലെന്നാണ് ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ മാധ്യമങ്ങളെ അറിയിച്ചത്. എന്നാൽ, പുതിയ ഭാരവാഹിക്കള്‍ വരുക എന്നത് സ്വാഗതാര്‍ഹമായ കാര്യമാണെന്ന് ആന്റണി പെരുമ്പാവൂര്‍ പ്രതികരിച്ചു.
