Asianet News MalayalamAsianet News Malayalam

Hareesh Peradi : 'പെണ്ണായിരുന്നെങ്കിൽ അന്തസ്സായി ഡബ്ല്യൂസിസിയിൽ ചേരാമായിരുന്നു'; ഹരീഷ് പേരടി

ഇന്ന് രാവിലെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്യൂസിസി അംഗങ്ങള്‍ വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 

actor hareesh peradi facebook post about wcc
Author
Kochi, First Published Jan 16, 2022, 11:02 PM IST

സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂസിസിയെ (WCC) പ്രശംസിച്ച് നടൻ ഹരീഷ് പേരടി(Hareesh Peradi).
ഒരു സ്ത്രീയായിരുന്നു എങ്കിൽ അഭിമാനത്തോടെ ഡബ്ല്യുസിസിയിൽ ചേരാമായിരുന്നു എന്ന് ഹരീഷ് പേരടി പറഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരുന്നു നടന്റെ പ്രതികരണം. 

'പെൺ സൈന്യത്തിന് അഭിവാദ്യങ്ങൾ...ഒരു പെണ്ണായിരുന്നെങ്കിൽ അന്തസ്സായി WCC യിൽ ചേരാമായിരുന്നു എന്ന് തോന്നിപോകുന്ന സന്ദർഭം ...ആൺ കളകളെ പറിച്ചുകളഞ്ഞുള്ള ഈ മുന്നേറ്റം അഭിമാനമാണ്...പെണ്ണായ നിങ്ങൾ പോരാടി കയറുമ്പോൾ ആണായ ഞങ്ങൾ വിറക്കുന്നതെന്തേ?...' എന്നാണ് ഹരീഷ് പേരടി കുറിച്ചത്. വനിതാ കമ്മീഷനുമായി ഡബ്യൂസിസി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ആയിരുന്നു നടന്‍റെ പ്രതികരണം. 

ഇന്ന് രാവിലെയാണ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവശ്യപ്പെട്ട് ഡബ്യൂസിസി അംഗങ്ങള്‍ വനിത കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിലെ റിപ്പോർട്ട് പുറത്തുവിടണം എന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഡബ്ല്യൂസിസി ഇന്ന് കമ്മീഷനെ കണ്ടത്. എന്നാൽ സിനിമാമേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിടാൻ സാധ്യതയില്ല. ജസ്റ്റിസ് ഹേമയുടെ നേതൃത്വത്തിലുള്ളത് അന്വേഷണ കമ്മീഷൻ അല്ല കമ്മിറ്റിയാണെന്നാണ് വനിതാ കമ്മീഷൻ അധ്യക്ഷയുടെ വിശദീകരണം. അതിനാൽ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കേണ്ടതില്ലെന്നാണ് മുന്‍ സാംസ്കാരിക മന്ത്രി വ്യക്തമാക്കിയതെന്ന് വനിതാ കമ്മീഷ അധ്യക്ഷ പി സതീദേവി പറഞ്ഞു. 

Follow Us:
Download App:
  • android
  • ios