കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവരെ തിരിച്ചറിയണമെന്ന് നടന്‍ ഹരീഷ് പേരടി. വര്‍ഗീയത കലര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ പൗരത്വ ഭേദഗതി നിയമം പോലെ തന്നെ അപകടകരമാണെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി ബില്ല് കൊണ്ടുവരുന്ന ലമയത്ത് തന്നെ അതിനെതിരെ  നിലപാടെടുത്ത സിനിമാ താരമാണ് ഹരീഷ്. 

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
പ്രതിഷേധത്തിൽ കൃത്യമായ വർഗ്ഗീയതയുടെ കൂടിച്ചേരൽ നടക്കുന്നുണ്ട്.

അത് പൗരത്വ ബില്ല്  പോലെ തന്നെ അപകടമാണ്.

ഏത് വഴിയിലൂടെ വന്നാലും വർഗ്ഗീയത വിഷമാണ്. ജാഗ്രതൈ...

Read Also: 'പ്രതിഷേധങ്ങള്‍ക്കൊപ്പം'; ജാമിയ മിലിയയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി മലയാളസിനിമയിലെ യുവനിര

Read Also: നാം രാജ്യം ഏല്‍പ്പിച്ചവര്‍ അതു കുട്ടിച്ചോറാക്കുന്നു, രണ്ടാം ബാബ‍്‍രി മസ്ജിദ് താങ്ങാന്‍ രാജ്യത്തിനു ശേഷിയില്ല: ലിജോ ജോസ് പെല്ലിശ്ശേരി

Read Alsoജാവേദും ജോസഫും ജയദേവും ഇവിടെയുണ്ടാകണം, രാഷ്‍ട്രീയനേട്ടത്തിനു വേണ്ടി സാഹോദര്യത്തെ നശിപ്പിക്കരുതെന്ന് അനൂപ് മേനോന്‍റെ ഫേസ്ബുക്ക് കുറിപ്പ്