Asianet News MalayalamAsianet News Malayalam

'ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്, നമ്മൾ അർജന്‍റീനയാവുമ്പം ഇവര് ബ്രസീലാവും'

മോഹൻലാൽ ചിത്രം ജനുവരിയിൽ ആണ് റിലീസ്.

actor hareesh peradi share malaikottai vaaliban movie memories mohanlal lijo jose pellissery nrn
Author
First Published Nov 17, 2023, 10:59 PM IST

ലയാളത്തിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതിൽ ഏറെ ശ്രദ്ധനേടിയ സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. വൻ ഹൈപ്പോടെ എത്തുന്ന മോഹൻലാൽ ചിത്രം ജനുവരിയിൽ ആണ് റിലീസ്. ഈ അവസരത്തിൽ ലിജോയെയും മധു നീലകണ്ഠനെയും കുറിച്ച് ഹരീഷ് പേരടി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. 

'ലിജോ ജോസ് പല്ലിശ്ശേരിയും മധു നീലകണ്ഠനും..മലയാളിയുടെ സർവ്വസാധാരണ വസ്ത്രമായ മുണ്ടുമുടുത്ത് ലോക സിനിമയുടെ ഭൂപടത്തിലേക്ക് ദൃശ്യ കവിത ഉണ്ടാക്കുകയാണവർ...അതുകൊണ്ടാണവരുടെ വിരലുകളും കൺപീലികളും മുഖവും കഥാപാത്രങ്ങളുടെ കണ്ണാടിയാവുന്നത്...ക്യാമറക്കുമുന്നിൽ ഈ രണ്ടെണ്ണത്തിനോടും മുട്ടാൻ നല്ല രസമാണ്...നമ്മള്‍ അർജൻറ്റിനയാവുമ്പം ഇവര് ബ്രസീലാവും...ബ്രസീലിന്റെ സ്റ്റൈലാണ്ഇവർക്ക് ഇഷ്ടമെന്ന് കരുതി അടുത്ത കളിക്ക് നമ്മള് ബ്രസീലായാൽ ഇവർ ബ്രസീലും കടന്ന് ഹോളണ്ടാവും...കളി കഴിഞാൽ വിയർത്ത് നിൽക്കുന്ന നമ്മളെ വന്ന് കെട്ടിപിടിക്കും..എന്തിനാണ് കെട്ടിപിടിക്കുന്നത് ഞങ്ങൾ ഗോളൊന്നും അടിച്ചില്ലല്ലോ എന്ന് ചോദിച്ചാൽ ആരും കേൾക്കാതെ ചെവിട്ടിൽ പറയും നല്ല കളിയായിരുന്നു നിങ്ങളുടെതെന്ന്..അപ്പോൾ എന്റെ മനസ്സിൽ ഒരു വെടി പൊട്ടും...ശരിയാണ്.."കൂടുതൽ ഗോളടിക്കുന്ന മൽസരങ്ങളെക്കാൾ നല്ല കളി സമനിലയാവുന്ന മൽസരങ്ങളാണല്ലോയെന്ന്"...കട്ടക്ക് കട്ട കളിയിൽ മനസ്സ് സന്തോഷമാവും...കളി നിയന്ത്രിക്കാനറിയാവുന്ന പ്രധാന റഫറിയേയും അയാളൊടൊപ്പം എന്തിനും കുടെ നിൽക്കുന്ന ലെൻസ് റഫറിയേയും വല്ലാതെ മിസ്സ് ചെയ്യുന്നു...വാലിബൻ ഓർമ്മകൾ...', എന്നാണ് ഹരീഷ് പേരടി കുറിച്ചത്. 

മമ്മൂട്ടി ചിത്രം ഒടിടിയിൽ എത്തി, എന്നിട്ടും 'ജോർജ് മാർട്ടിനെ' കാണാൻ തിയറ്ററിൽ ജനത്തിരക്ക്..!

2024 ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബന്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിലൊരു പ്രധാന വേഷത്തില്‍ ഹരീഷ് പേരടിയും എത്തുന്നുണ്ട്. മധു നീലകണ്ഠന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീഖ് ആണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം..

Follow Us:
Download App:
  • android
  • ios