സോഷ്യല്‍ മീഡിയയിലും നടിക്ക് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. നടിയുടെ പ്രതികരണം പങ്കുവച്ചാണ് താരങ്ങളടക്കം പിന്തുണയറിയിച്ച് രം​ഗത്തെത്തിയത്. 

ക്രമിക്കപ്പെട്ട നടിക്ക് പിന്തുണയുമായി നടൻ ഹരീഷ് പേരാടി(Hareesh Peradi). എന്നാൽ ഒരു വ്യത്യാസമുണ്ട്, ആക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദു അമ്മിണിയെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും താൻ ഒരേപോലെ പിന്തുണയ്ക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകൾക്ക് എന്നാക്കിമാറ്റിയാണ് ഹരീഷ് പേരടിയുടെ പോസ്റ്റ്. 

ഹരീഷ് പേരടിയുടെ വാക്കുകൾ

അതിജീവിതക്ക് പിന്തുണ നൽകുന്ന യുവതാരങ്ങളെ...മദ്ധ്യവയസക്കനായ ഞാനും നിങ്ങളൊടൊപ്പമാണ്...പക്ഷെ ചെറിയ ഒരു വിത്യാസമുണ്ട്...ആക്രമിക്കപ്പെട്ട നടിയേയും നിരന്തരമായി ആക്രമിക്കപ്പെടുന്ന ബിന്ദുഅമ്മിണി ടീച്ചറെയും അതുപോലെയുള്ള സമാന ജീവിതങ്ങളെയും ഉൾപ്പെടുത്തി അതിജീവിത എന്ന വാക്കിനെ സ്വയം തിരുത്തി അതിജീവിതകൾക്ക് എന്നാക്കിമാറ്റി ഞാൻ പിന്തുണ പ്രഖ്യാപിക്കുന്നു...ഇരകൾക്കിടയിലെ classification അഥവാ വർഗ്ഗീകരണം പിന്തുണ നൽകാതിരിക്കുന്നതിനേക്കാളും വൃത്തികേടാണ്...തിരുത്തുക...തിരുത്തി തിരുത്തി നമുക്ക് മുന്നോട്ട് പോവാം.

അതേസമയം, സോഷ്യല്‍ മീഡിയയിലും നടിക്ക് വ്യാപക പിന്തുണയാണ് ലഭിക്കുന്നത്. നടിയുടെ പ്രതികരണം പങ്കുവച്ചാണ് താരങ്ങളടക്കം പിന്തുണയറിയിച്ച് രം​ഗത്തെത്തിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ മൊഴി പ്രകാരം രജിസ്റ്റര്‍ ചെയ്‍ത കേസില്‍ അന്വേഷണം തുടങ്ങി. എറണാകുളം ക്രൈംബ്രാഞ്ച് എസ്‍പി മോഹനചന്ദ്രനാണ് അന്വേഷണ ചുമതല.