പത്താംക്ലാസ് തുല്യത നേടുക എന്ന ലക്ഷ്യത്തിനാണ് ഇന്ദ്രന്‍സ് ഇറങ്ങിയത്. എന്നാല്‍ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക് വീണിരിക്കുകയാണ്.
തിരുവനന്തപുരം: സിനിമയുടെ അണിയറയില്‍ തുടങ്ങി പിന്നീട് ഹാസ്യ നടനും ഇപ്പോള്‍ ശക്തമായ വേഷങ്ങളിലൂടെ സംസ്ഥാന ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടിയ താരമാണ് ഇന്ദ്രന്‍സ്. മലയാളിയുടെ പ്രിയപ്പെട്ട നടന്‍ ജീവിതത്തിലെടുത്ത ഒരു തീരുമാനം ഏറെ ചര്‍ച്ചയായിരുന്നു. ജീവിത പ്രാരാബ്ദങ്ങളാല്‍ ഒരുകാലത്ത് സാധിക്കാതെ പോയ കാര്യം നേടിയെടുക്കാന്‍ ഒരുങ്ങുകയാണ് ഇന്ദ്രന്‍സ്.
പത്താംക്ലാസ് തുല്യത നേടുക എന്ന ലക്ഷ്യത്തിനാണ് ഇന്ദ്രന്‍സ് ഇറങ്ങിയത്. എന്നാല്‍ ഇന്ദ്രൻസിന്റെ പത്താംക്ലാസ് തുല്യതാപഠനത്തിനും കുരുക്ക് വീണിരിക്കുകയാണ്. ഏഴാംക്ലാസ് ജയിച്ചാലേ പത്തിൽ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടമാണ് പ്രശ്നം. അതിനാൽ ഇന്ദ്രന്‍സ് ആദ്യം ഏഴാം ക്ലാസ് പരീക്ഷയില്‍ പാസാകണം തന്‍റെ ലക്ഷ്യത്തില്‍ എത്താന്‍.
ദിവസങ്ങൾക്കുമുമ്പ് നവകേരളസദസ്സിന്റെ ചടങ്ങിൽ പങ്കെടുക്കവേയാണ് തുടർപഠനത്തിന് ഇന്ദ്രൻസ് താത്പര്യം അറിയിച്ചതും പത്താംക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും.നാലാംക്ലാസുവരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓർമയെന്ന് അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ഏഴുവരെ പോയിട്ടുണ്ടെന്നാണ് കിട്ടിയ വിവരമെന്ന് ഇന്ദ്രൻസിന്റെ സഹപാഠികളെ സാക്ഷ്യപ്പെടുത്തി സാക്ഷരതാമിഷൻ പറയുന്നത്.
യു.പി. ക്ലാസുകളിൽ പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ‘അക്ഷരശ്രീ’ പ്രകാരം ഇന്ദ്രൻസിനെ പത്താംക്ലാസിൽ പഠിപ്പാക്കാനാകുമോയെന്ന് പരിശോധിക്കുന്നുണ്ട്. അതേ സമയം സിനിമകളുടെ തിരക്കുള്ളതിനാൽ എല്ലാ ഞായറാഴ്ചയും മെഡിക്കൽ കോളേജ് ഗവ. സ്‌കൂളിലെ സെന്ററിൽ എത്താനാവില്ല. പഠനത്തിന് സ്‌പെഷ്യൽ ക്ലാസ് ഏർപ്പെടുത്തുന്നതടക്കം പരിഗണനയിലാണെന്നാണ് ഇന്ദ്രന്‍സ് പറയുന്നു.
സ്കൂളില്‍ പോകാന്‍ പുസ്തകവും വസ്ത്രവും ഇല്ല എന്ന അവസ്ഥയിലാണ് താന്‍ സ്കൂള്‍ വിദ്യാഭ്യാസം നിര്‍ത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്നാണ് ഇന്ദ്രന്‍സ് മുന്‍പ് പറഞ്ഞത്. എന്നാല്‍ വായന ശീലം വിടാത്തതിനാല്‍ കുറേ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. അത് വലിയ മാറ്റങ്ങള്‍ ജീവിതത്തിലുണ്ടാക്കിയെന്ന് ഇന്ദ്രന്‍സ് മുന്‍പും പറഞ്ഞിട്ടുണ്ട്.
2018-ൽ പുറത്തിറങ്ങിയ ആളൊരുക്കം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ഇന്ദ്രന്‍സ് നേടിയിരുന്നു. 2019-ൽ വെയിൽമരങ്ങൾ എന്ന ചിത്രത്തിലൂടെ സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്ക്കാരം നേടി. കഴിഞ്ഞ വര്‍ഷം ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ പുരസ്കാരവും ഇന്ദ്രന്‍സിന് ലഭിച്ചു. തിരുവനന്തപുരം കുമാരപുരം സ്കൂളിലാണ് പ്രഥമിക വിദ്യാഭ്യാസം ഇന്ദ്രന്‍സ് പൂര്‍ത്തിയാക്കിയത്.
നിയമയുദ്ധത്തില്‍ തെളിയിക്കപ്പെടുന്നത് ഏതു കേസ്സാണ്.? നേര് പുതിയ അപ്ഡേഷന്‍. !
