മോഹൻലാൽ നായകനായി എത്തിയ മരക്കാർ ആയിരുന്നു ഇന്നസെന്റിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

നിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ പ്രതികരിച്ച നടൻ ഇന്നസെന്റ്(Innocent). എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ലെന്ന് ഇന്നസെന്റ് ഫേസ്ബുക്കിൽ കുറിച്ചു. 

'സിനിമയിൽ നിന്ന് വന്നപ്പോൾ ഒരാവേശത്തിന് ഞാൻ ഇടതുപക്ഷക്കാരനായി. അതെന്റെ വലിയ തെറ്റ്. ഇന്നു ഞാൻ നൂറുവട്ടം പശ്ചാത്തപിക്കുന്നു', എന്ന് നടൻ പറഞ്ഞുവെന്ന തരത്തിലായിരുന്നു വാർത്തകൾ പ്രചരിച്ചത്. 

ഇന്നസെന്റിന്റെ വാക്കുകൾ

എന്റെ പിതാവ് അടിയുറച്ച ഒരു കമ്മ്യൂണിസ്റ്റായിരുന്നു. ആ രാഷ്ട്രീയത്തിന്റെ ചൂടറിഞ്ഞാണ് ഞാൻ വളർന്നതും ജീവിച്ചതും. മരണം വരെ അതിൽ മാറ്റമില്ല. എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ തന്നെ പറഞ്ഞോളാം. മറ്റാരും ആ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതില്ല. എന്റെ പേരിൽ ഇറക്കിയ മറ്റൊരു വ്യാജ പ്രസ്താവന കൂടി ഇന്ന് കാണുകയുണ്ടായി. അതുകൊണ്ട് മാത്രം പറഞ്ഞതാണ്.

മോഹൻലാൽ നായകനായി എത്തിയ മരക്കാർ, 'തിരിമാലി' എന്നിവയായിരുന്നു ഇന്നസെന്റിന്‍റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ബിബിന്‍ ജോര്‍ജ് ആയിരുന്നു തിരിമാലിയിലെ നായകന്‍. ഫീല്‍ ഗുഡ് എന്‍റര്‍ടെയ്‍നര്‍ ചിത്രം സംവിധാനം ചെയ്യുന്നത് രാജീവ് ഷെട്ടിയാണ്. സംവിധായകനൊപ്പം സേവ്യര്‍ അലക്സും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നിര്‍മിച്ച 'മരക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്' ദൃശ്യവിസ്‍മയമാണെന്ന് അഭിപ്രായങ്ങള്‍ വന്നെങ്കിലും നെഗറ്റീവ് റിവ്യൂകളും നേരിടേണ്ടി വന്നിരുന്നു. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിൽ അഭിയിച്ചിരുന്നു. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയത്.

റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി 'മരക്കാര്‍' 100 കോടി കളക്റ്റ് ചെയ്‍തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു.'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' വലിയ ആരവായിരുന്നു തിയറ്ററുകളില്‍ ആദ്യം സൃഷ്‍ടിച്ചതും. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' സ്വന്തമാക്കിയിരുന്നു. 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഇതുവരെ സ്വന്തമാക്കിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

'മിഥുന'ത്തിന് ശേഷം പ്രിയദര്‍ശനൊപ്പം ഉർവശി, ആശംസയുമായി ആരാധകര്‍

മോഹൻലാൽ നായകനായി എത്തിയ മിഥുനം(Midhunam) എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉർവശിയും(Urvasi) പ്രിയദർശനും(Priyadarshan) വീണ്ടും ഒന്നിക്കുന്നു. 'അപ്പാത(Appatha)' എന്ന തമിഴ് ചിത്രത്തിന് വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. സിനിമാ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവച്ച് പ്രിയദര്‍ശന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഉര്‍വശിയുടെ 700മത്തെ ചിത്രം കൂടിയാണിത്. 

“മിഥുന’ത്തിന് ശേഷം ഏറെ നാളുകൾക്ക് ശേഷം നടന്ന ഒത്തുചേരൽ! വരാനിരിക്കുന്ന തമിഴ് ചിത്രമായ ‘അപ്പാത്ത’യിൽ വീണ്ടും ഒന്നിക്കുന്നു! ഉർവ്വശിയുടെ 700-ാം ചിത്രം കൂടിയാണ് അത്,” എന്നാണ് പ്രിയദർശൻ ഉർവശിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച കുറിച്ചത്.

1993ലാണ് മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ മിഥുനം പുറത്തിറങ്ങിയത്. ഇന്നും മലയാളികളുടെ പ്രിയ സിനിമകളിൽ ഒന്ന് തന്നെയാണ് ഈ ചലച്ചിത്രം.