എന്നും ഇത് പറയുമ്പോള്‍ പേര് എടുത്ത് പറയുന്നയാളാണ് പ്രേ നസീര്‍. ഞാന്‍ തന്നെ പലപ്പോഴും സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ പ്രേം നസീറിനെക്കാള്‍ ഒരുപടി മുകളിലാണ്.

കൊച്ചി: കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന്‍ സിദ്ദിഖിന്‍റെ ഭൌതിക ശരീരം കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. സിനിമ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിച്ചേരുന്നുണ്ട്. നടന്‍ ജയറാം രാവിലെ തന്നെ സിദ്ദിഖിന് ആദരാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സിദ്ദിഖിനെ അവസാനമായി കണ്ട ശേഷം ജയറാം മാധ്യമങ്ങളോട് സിദ്ദിഖുമായുള്ള ഓര്‍മ്മകള്‍ പങ്കിട്ടു. 

45 വർഷത്തെ സൗഹൃദമുണ്ട് സിദ്ദിഖുമായി. സിനിമ സ്വപ്നങ്ങള്‍ മനസില്‍ സൂക്ഷിച്ച് കലാഭവനില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സിദ്ദിഖും ലാലും കലാഭവന്‍ വിട്ട ശേഷം അതിന് പകരം വന്നയാളാണ് ഞാന്‍. പിന്നീട് സിനിമകളില്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചുവെങ്കിലും ഇത്രയും ഹൃദയ വിശുദ്ധിയുള്ള ഒരു മനുഷ്യല്‍ വേറെ കാണില്ല. 

എന്നും ഇത് പറയുമ്പോള്‍ പേര് എടുത്ത് പറയുന്നയാളാണ് പ്രേ നസീര്‍. ഞാന്‍ തന്നെ പലപ്പോഴും സിദ്ദിഖിനോട് പറഞ്ഞിട്ടുണ്ട്. നിങ്ങള്‍ പ്രേം നസീറിനെക്കാള്‍ ഒരുപടി മുകളിലാണ്. കാരണം അത്രയും ശുദ്ധനായ മനുഷ്യനാണ്. ഇത്ര നല്ല മനുഷ്യരെ എന്തുകൊണ്ട് ദൈവം ഇത്രപെട്ടെന്ന് കൊണ്ടുപോകുന്നുവെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഞങ്ങള്‍ക്കെല്ലാം നഷ്ടപ്പെട്ടിരിക്കുന്നത് ഏറ്റവും നല്ല സുഹൃത്തിനെയാണ് - ജയറാം അനുസ്മരിച്ചു. 

YouTube video player

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. ഇന്ന് വൈകീട്ട് അദ്ദേഹത്തിന്‍റെ ഖബറടക്കം നടക്കും. ഭാര്യ: ഷാജിദ. മക്കൾ: സുമയ്യ, സാറ, സുക്കൂൻ. മരുമക്കൾ: നബീൽ, ഷെഫ്സിൻ. കൊച്ചി പുല്ലേപ്പടി കെ.എം.ഇസ്‌മായിൽ ഹാജിയുടെയും സൈനബയുടെയും മകനാണ് സിദ്ദിഖ്.

നാട്ടിലെ നാടക സംഘങ്ങളിലൂടെ ആയിരുന്നു സിദ്ദിഖ് കലാലോകത്തേയ്‍ക്ക് എത്തുന്നത്. തുടര്‍ന്ന് കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡിലൂടെ കലാകരനായി തിളങ്ങി. മിമിക്സ് പരേഡ് കാലം തൊട്ടേയുള്ള സുഹൃത്ത് ലാലിനൊപ്പമാണ് പിന്നീട് സിദ്ദിഖ് ഒരു ചലച്ചിത്ര സംവിധായകനായി അരങ്ങേറുന്നത്. 

സിദ്ദിഖിന്‍റെ ശരീരത്തിനരികില്‍ വികാരാധീനനായി ലാല്‍; ആശ്വസിപ്പിച്ച് ഫാസിലും, ഫഹദും

'എല്ലാവര്‍ക്കും പ്രിയപ്പെട്ട സിദ്ദിഖ്': സിദ്ദിഖിനെ ഓര്‍മ്മിച്ച് മലയാള സിനിമ ലോകം