'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിൽ നായിക ആകുന്നത് മീര ജാസ്‍മിന്‍ ആണ്. 

നിരവധി സൂപ്പര്‍ഹിറ്റുകള്‍ ആവര്‍ത്തിച്ച സത്യന്‍ അന്തിക്കാട്- ജയറാം(jayaram- sathyan anthikad) കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്. കൊച്ചിയിലെ(kochi) ലൊക്കേഷനില്‍(location) കഴിഞ്ഞ ദിവസം ജയറാം ജോയിന്‍ ചെയ്തിരുന്നു. ഇപ്പോഴിതാ ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. 

നടൻ ജയറാമാണ് ചിത്രങ്ങൾ തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. 'വീണ്ടും ചില വീട്ടുകാര്യങ്ങളുമായി ഒരിക്കൽ കൂടി. ഈ അത്ഭുതകരമായ ടീമിനൊപ്പം വീണ്ടും ഒന്നുചേരാൻ സാധിച്ചതിൽ വളരെയധികം സന്തോഷം', എന്ന് കുറിച്ച് കൊണ്ടാണ് സത്യൻ അന്തിക്കാടിനൊപ്പമുള്ള ഫോട്ടോകൾ താരം പങ്കുവച്ചത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തിയത്. 

'കഥ തുടരുന്നു' എന്ന ചിത്രത്തിനു ശേഷം ജയറാം നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിൽ നായിക ആകുന്നത് മീര ജാസ്‍മിന്‍ ആണ്. 13 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മീര ജാസ്‍മിന്‍ ഒരു സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഡോ. ഇക്ബാല്‍ കുറ്റിപ്പുറത്താണ് ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്. സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം എസ് കുമാര്‍ ആണ്. സംഗീതം വിഷ്‍ണു വിജയ്. 

View post on Instagram

"എന്‍റെ തിരിച്ചുവരവിൽ പ്രേക്ഷകർ ആവേശഭരിതരാണെന്ന് കേൾക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകുന്നത്. കുറച്ച് നാളുകൾ സിനിമയിൽ നിന്നും മാറിനിന്നിരുന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി ഇൻഡസ്ട്രിയിൽ ഉണ്ടാകും. സത്യൻ അങ്കിളിന്‍റെ കൂടെ വീണ്ടും പ്രവർത്തിക്കാനാകുന്നതിലും സന്തോഷമുണ്ട്. ഞങ്ങളൊന്നിച്ചുള്ള അഞ്ചാമത്തെ ചിത്രമാണിത്. ഇന്ന് സിനിമയ്ക്കായി ഒരുപാട് പ്ലാറ്റ്ഫോമുകൾ ഉണ്ട്. ബോളിവുഡ് പോലും മലയാള സിനിമയെ നോക്കി പഠിക്കുന്നു. ഇന്‍റലിജന്‍റ് ആയിട്ടുള്ള പ്രേക്ഷകരാണ് മലയാളത്തിലുള്ളത്. അതുകൊണ്ട് അവർക്കാണ് നന്ദി പറയേണ്ടത്.‌ അച്ചുവിന്‍റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രോജക്ടിനെ താരതമ്യപ്പെടുത്തരുത്. ഇതും ഒരു സത്യൻ അന്തിക്കാട് സിനിമ തന്നെയാണ്. നല്ല കഥാപാത്രമാണ് എനിക്ക് കിട്ടിയിരിക്കുന്നതും. രണ്ടാം വരവിൽ ഇതൊരു നല്ല തുടക്കമാകട്ടെ എന്നു ഞാൻ വിചാരിക്കുന്നു. ഇതിൽ നിന്നും ഇനി നല്ല കഥാപാത്രങ്ങളും സിനിമയും തേടിയെത്തട്ടെ". എന്നാണ് തിരിച്ചു വരവിനെ പറ്റി മീര പറഞ്ഞത്.