കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. 

ദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ (Kochi Corporation) എല്‍ഡിഎഫ് (LDF) നേടിയ വിജയം നടന്‍ വിനായകനൊപ്പം ആഘോഷിച്ചെന്ന വാര്‍ത്തകള്‍ തള്ളി ജോജു ജോര്‍ജ്( joju george). ഇങ്ങെയൊരു തെരഞ്ഞെടുപ്പ് നടന്ന വിവരം താൻ അറിഞ്ഞില്ലെന്നും സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം കുറച്ചുനേരം ഇലത്താളം കൊട്ടുക മാത്രമാണ് താന്‍ ചെയ്തതെന്നും ജോജു പറഞ്ഞു. 

ജോജു ജോര്‍ജ് പറഞ്ഞത് 

”നമ്മളെ വെറുതെ വിട്ടുകൂടേ.. ഷൂട്ട് നടന്നുകൊണ്ടിരിക്കുമ്പോള്‍ അടുത്ത സുഹൃത്തായ വിനായകനെ കണ്ടപ്പോള്‍ ഞാന്‍ ചെന്നു. ഇലത്താളം വാങ്ങി കൊട്ടി. ഒരുമിനിറ്റോളം ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. ഉപതെരഞ്ഞെടുപ്പ് നടന്ന കാര്യം പോലും എനിക്കറിയില്ല. ഒരു കാര്യവുമില്ലാതെ എന്നെ ഓരോന്നിലേക്ക് പിടിച്ച് ഇടുകയാണ്. കുറെ കൂടി ശത്രുകളെ ഉണ്ടാക്കുക എന്ന് അല്ലാതെ എന്ത് കാര്യം. വീണ്ടും കുറെ പേര്‍ തെറിവിളി തുടങ്ങുകയാണ്. എനിക്ക് എന്തെങ്കിലും തരത്തിലൊരു സ്വാതന്ത്ര്യം വേണ്ടേ. ഓണ്‍ലൈനിലും പൊതുപരിപാടികളിലും ഇപ്പോള്‍ ഞാന്‍ ഇല്ല. ഇതില്‍ കൂടുതല്‍ ഞാന്‍ എങ്ങനെയാണ് ഒതുങ്ങേണ്ടത്”, എന്ന് ജോജു റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. 

Read More: By Election : കൊച്ചിയില്‍ എല്‍ഡിഎഫ് വിജയാഘോഷത്തില്‍ ജോജുവും വിനായകനും: വീഡിയോ

കഴിഞ്ഞ ദിവസമായിരുന്നു കൊച്ചി കോര്‍പറേഷനിലെ 63-ാം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ ബിന്ദു ശിവന്‍ 687 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ചത്. ആഹ്ളാദപ്രകടനവുമായി ഇറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജു ജോര്‍ജിന്റെയും വിനായകന്റെയും വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

"

പാര്‍ട്ടി കൊടികളും കൊട്ടും മേളവുമായി തെരുവിലേക്കിറങ്ങിയ പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന ജോജുവിന്‍റെയും വിനായകന്‍റെയും വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. താളം പിടിക്കുന്ന ജോജുവിനെയും താളത്തിനൊപ്പം ചുവടുവെക്കുന്ന വിനായകനെയും വീഡിയോയില്‍ കാണാമായിരുന്നു.