'2023ൽ എനിക്ക് വന്ന ക്യാൻസറിനെ കുറിച്ച് കേരള ക്യാൻ എന്ന ഒരു പരിപാടിയിൽ എനിക്ക് സംസാരിക്കേണ്ടി വന്നിരുന്നു'.

തന്നെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളിൽ പ്രതികരിച്ച് നടിയും അവതാരകയുമായ ജുവൽ മേരി. ക്യാൻസർ മൂലം ശബ്ദം നഷ്ടപ്പെട്ട് താൻ അത്യാസന്ന നിലയിലാണെന്ന തരത്തിലുള്ള വാർത്തകകൾ ശ്രദ്ധയിൽ പെട്ടെന്നും സത്യാവസ്ഥ അറിയിക്കാനാണ് ഈ വീഡിയോ എന്നും ജുവൽ മേരി പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

''രണ്ടു ദിവസമായി എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യത്തിന്റെ സത്യാവസ്ഥ നിങ്ങളെ ഒന്ന് ബോധ്യപ്പെടുത്താൻ വേണ്ടിയാണ് ഈ വീഡിയോ ഇടുന്നത്. ചത്തിട്ടില്ല മക്കളെ ഞാൻ ചത്തിട്ടില്ല! രണ്ടു ദിവസമായി എന്റെ ശബ്‌ദം നഷ്‌ടപ്പെട്ടു, ഞാൻ മരണം കാത്തു കിടക്കുകയാണ്, എനിക്ക് അനങ്ങാൻ പറ്റില്ല എന്നൊക്കെ പറഞ്ഞ് കുറച്ചു പേർ എന്നെ കൊന്ന് അടിയന്തരത്തിന്റെ കാർഡ് അടിച്ചു കൊണ്ടിരിക്കുന്നുണ്ട്. നമ്മൾ ഫിനിഷ് ആയിട്ടില്ല. 2023ൽ എനിക്ക് വന്ന ക്യാൻസറിനെ കുറിച്ച് കേരള ക്യാൻ എന്ന ഒരു പരിപാടിയിൽ എനിക്ക് സംസാരിക്കേണ്ടി വന്നു. അവിടെ പറഞ്ഞ കാര്യങ്ങൾ എടുത്ത് ഇപ്പോൾ ഞാൻ അങ്ങനെയാണെന്നുള്ള ധ്വനിയോട് കൂടി തെറ്റിദ്ധരിപ്പിക്കുന്ന ക്യാപ്ഷൻസ് കൊടുത്ത് എന്നെ കൊന്നടക്കാൻ വേണ്ടി തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഓൺലൈൻ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായ എവിടെയും കൊടുക്കാറായിട്ടില്ല. ഞാൻ മരിച്ചിട്ടില്ല.

ഞാൻ നല്ല ജീവനോടെ സന്തോഷത്തോടെ ഇവിടെ തന്നെയുണ്ട്. അപ്പോൾ ഇനി ആ വാർത്ത അങ്ങോട്ട് വിട്ടേര്. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേര് എനിക്ക് വേണ്ടി ടെൻഷൻ അടിക്കുകയും വിളിക്കുകയും എനിക്ക് എന്തു പറ്റി എന്ന് അന്വേഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ഒന്നും പറ്റിയിട്ടില്ല, ഹാപ്പിയാണ്, അപ്പോൾ നിങ്ങളും ഹാപ്പി ആയിട്ട് ഇരിക്കുക'', ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ ജുവൽ മേരി പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക