ഉലകനായകൻ കമല്‍ഹാസന്റെ കുസൃതി നിറഞ്ഞ ഫോട്ടോയാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്.
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് കമല്‍ഹാസൻ. ആരാധകരോട് സൗഹൃദം പ്രകടിപ്പിക്കുന്ന നായക താരവുമാണ് കമല്‍ഹാസൻ. കമല്‍ഹാസന്റെ മാനറിസങ്ങള്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ടതാണ്. ഒരു കൊച്ച് കുട്ടിക്കൊപ്പമുള്ള കമല്‍ഹാസന്റെ ഫോട്ടോയാണ് നിലവില്‍ ചര്‍ച്ചയാകുന്നത്.
നെറ്റ്ഫ്ലിക്സിലൂടെയാണ് കമല്‍ഹാസന്റെ ഇന്ത്യൻ 2 ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നും നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒമ്പതിനാണ് കമല്‍ഹാസൻ ചിത്രം ഒടിടിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. ഇന്ത്യൻ 2 അര്‍ഹിക്കുന്ന തരത്തില്‍ കളക്ഷൻ പ്രതിഫലിച്ചില്ലെങ്കിലും കമല്‍ഹാസൻ സേനാപതിയായെത്തിയതിനാല്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. റിലീസിനേ വിമര്‍ശനങ്ങള്‍ നേരിട്ടിട്ടും ഇങ്ങനെ കളക്ഷൻ നേടിയത് ആശ്വാസകരമാണ്.
കമല്‍ഹാസൻ നായകനായ ഇന്ത്യൻ 2വിന്റെയും സംവിധാനം നിര്‍വഹിച്ചത് എസ് ഷങ്കര്‍ ആണ്. ഇന്ത്യൻ താത്തയായി നിറഞ്ഞാടുകയായിരുന്നു കമല്‍ഹാസൻ ചിത്രത്തില്‍ എന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യനായി വീണ്ടുമെത്തിയപ്പോഴും ആ ഊര്‍ജ്ജസ്വലത താരത്തിന് കാത്തുസൂക്ഷിക്കാനായി. പല മേക്കോവറുകളില്‍ എത്തിയും കമല്‍ഹാസൻ ചിത്രത്തില്‍ അമ്പരപ്പിച്ചു എന്നാണ് പ്രതികരണങ്ങള്‍ സൂചിപ്പിച്ചത്.
കമല്‍ഹാസൻ നായകനായി 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം 'ഇന്ത്യൻ വൻ ഹിറ്റായി മാറിയിരുന്നു. അതിനാല്‍ കമല്‍ഹാസന്റെ ഇന്ത്യൻ 2 വന്നപ്പോള്‍ ചിത്രത്തിന്റെ ആരാധകര്‍ പ്രതീക്ഷയിലായിരുന്നു. ഛായാഗ്രാഹണം രവി വര്‍മ്മയാണ് നിര്‍വഹിച്ചിരിക്കുന്നത്. നടൻ സിദ്ധാര്‍ഥ് ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുമ്പോള്‍ എസ് ജെ സൂര്യ, വിവേക്, സാക്കിര്‍ ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡെല്‍ഹി ഗണേഷ്, സമുദ്രക്കനി, നിഴല്‍ഗള്‍ രവി, ജോര്‍ജ് മര്യൻ, വിനോദ് സാഗര്‍, ബെനെഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്‍, രാകുല്‍ പ്രീത് സിംഗ്, ബ്രഹ്‍മാനന്ദൻ, ബോബി സിൻഹ തുടങ്ങിയവരും വീരസേഖരൻ സേനാപതിയായി എത്തുന്ന നായകൻ കമല്‍ഹാസനൊപ്പമുണ്ടാകുമ്പോള്‍ സംഗീതം അനിരുദ്ധ് രവിചന്ദറും ആണ്.
Read More: 'പൊരുത്തിരു സെല്‍വ', രഘുതാത്തയിലെ ഗാനത്തിന്റെ വീഡിയോ പുറത്ത്<
