Asianet News MalayalamAsianet News Malayalam

'ആടുതോമ' ഫേവറിറ്റ്, അതുകൊണ്ടാണ് ഞാൻ റെയ്‍ബാൻ വെച്ചത്: കാര്‍ത്തി

 'ആടുതോമ' ക്യാരക്ടര്‍ ഏറ്റവും ഫേവറിറ്റാണ് എന്ന് തമിഴ് നടൻ കാര്‍ത്തി പറയുന്നു- വീഡിയോ.

Actor Karthi about Spadikam
Author
Kochi, First Published Aug 10, 2022, 9:08 AM IST

കാര്‍ത്തി നായകനാകുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് 'വീരുമനാ'ണ്. മുത്തയ്യ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുത്തയ്യയുടേതാണ് തിരക്കഥയും. 'വിരുമൻ' എന്ന ചിത്രത്തില്‍ താൻ റെയ്‍ബാൻ ഗ്ലാസ് വെച്ചത് മോഹൻലാലിന്റെ സ്‍ഫടികത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണെന്ന് കാര്‍ത്തി പറഞ്ഞു.

'വീരുമൻ' പ്രമോഷൻ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തി. 'ആടുതോമ' ക്യാരക്ടര്‍ ഏറ്റവും ഫേവറിറ്റാണ്. അതുകൊണ്ടാണ് ഈ ചിത്രത്തില്‍ റെയ്‍ബാൻ വെച്ചത്. 'സ്‍ഫടികം' റീമേയ്‍ക്ക് ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും കാര്‍ത്തി പറഞ്ഞു.

സൂര്യയും ജ്യോതികയും ആണ് ചിത്രം നിര്‍മിക്കുന്നത്. 2 ഡി എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മാണം. രാജശേഖര്‍ കര്‍പ്പൂരയാണ്  സഹനിര്‍മാണം. പ്രകാശ് രാജ്, സൂരി എന്നിവരടക്കമുള്ള താരങ്ങള്‍ അഭിനയിക്കുന്നു.

ഓഗസ്റ്റ് 12ന് ആണ് ചിത്രം റിലീസ് ചെയ്യുക. തിയറ്ററുകളില്‍ തന്നെയാണ് കാര്‍ത്തിയുടെ ചിത്രം റിലീസ് ചെയ്യുക. എസ് കെ സെല്‍വകുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. യുവൻ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

അതിഥി ഷങ്കറാണ് നായിക. സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍. 'കൊമ്പൻ' എന്ന വൻ ഹിറ്റിന് ശേഷം കാര്‍ത്തിയും മുത്തയ്യയും ഒന്നിക്കുന്ന ചിത്രമാണ് 'വിരുമൻ'. ഗ്രാമീണ പശ്ചാത്തലത്തിലുള്ളതാകും ചിത്രം.

കാര്‍ത്തി നായകനായി റിലീസിന് തയ്യാറായിരിക്കുന്ന മറ്റൊരു ചിത്രമാണ് 'സര്‍ദാര്‍'.  പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. 'സര്‍ദാറി'ന്റെ തിയറ്റര്‍ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ആണ്(തമിഴ്‍നാട്ടിലെ തിയറ്റര്‍ റൈറ്റ്‍സ്). ദീപാവലിക്ക് പ്രദര്‍ശനത്തിനെത്തുമെന്ന് അറിയിച്ചിരിക്കുന്ന ചിത്രവുമായി റെഡ് ജിയാന്റ് മൂവീസും കൈകോര്‍ക്കുന്നതോടെ വലിയ പ്രതീക്ഷകളിലാണ് എല്ലാവരും.  

ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ജോര്‍ജ് സി വില്യംസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എസ് ലക്ഷ്‍മണ്‍ കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. പ്രിൻസ് പിക്ചേഴ്‍സിന്റ ബാനറിലാണ് നിര്‍മാണം. റൂബനാണ് 'സര്‍ദാര്‍' എന്ന ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിക്കുന്നത്. ബോളിവുഡ് നടൻ ചങ്കി പാണ്ഡെ ചിത്രത്തില്‍ അഭിനയിക്കുന്നു.

റാഷി ഖന്ന ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.  ഒരു സ്‍പൈ ആക്ഷൻ ചിത്രമായിരിക്കും 'സര്‍ദാര്‍'.  വിദേശ രാജ്യങ്ങളിലടക്കമാണ് 'സര്‍ദാര്‍' ചിത്രം ഷൂട്ട് ചെയ്‍തത്. കാര്‍ത്തിക്ക് വലിയ ഹിറ്റ് ചിത്രം സമ്മാനിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Read More : 'കൈതി 2' വൈകും, അപ്ഡേറ്റുമായി കാര്‍ത്തി

Follow Us:
Download App:
  • android
  • ios