Asianet News MalayalamAsianet News Malayalam

'ഇന്ന് ഊണ് അവിടെ നിന്നാക്കാം, വരുന്നുണ്ട്'; കേന്ദ്രമന്ത്രി വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് കൃഷ്ണകുമാര്‍

മന്ത്രിയും അദ്ദേഹത്തിന്‍റെ ഭാര്യയും വീട്ടിലെത്തി ഭക്ഷണം കഴിതിലലും കുടുംബാംഗങ്ങളുമായി സ്നേഹം പങ്കിട്ടതിലും പങ്കിട്ടതിലുമുള്ള സന്തോഷം കൃഷ്ണകുമാര്‍ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

Actor krishna kumar facebook post about bjp central minister v muraleedharan
Author
Thiruvananthapuram, First Published Aug 1, 2021, 6:22 PM IST

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്‍ തന്‍റെ വീട്ടിലെത്തിയ സന്തോഷം പങ്കുവച്ച് നടനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുമായിരുന്ന  കൃഷ്ണകുമാര്‍. മന്ത്രിയും അദ്ദേഹത്തിന്‍റെ ഭാര്യയും വീട്ടിലെത്തി ഭക്ഷണം കഴിതിലലും കുടുംബാംഗങ്ങളുമായി സ്നേഹം പങ്കിട്ടതിലും പങ്കിട്ടതിലുമുള്ള സന്തോഷം കൃഷ്ണകുമാര്‍ തന്‍റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി വി മുരളീധരന്‍ വീട്ടില്‍ സമയം  ചിലവഴിച്ചു. അതിന് ശേഷം ഔദ്യോഗിക ചടങ്ങുകൾക്കായി  പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദർശിച്ചതിലും സ്നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നുവെന്നും കൃഷ്ണകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Actor krishna kumar facebook post about bjp central minister v muraleedharan

ഫേസ്ബുക്ക് കുറിപ്പ്:  ഇന്നലെ അപ്രതീക്ഷിതമായി കേന്ദ്രമന്ത്രി ശ്രി വി മുരളീധരൻ, മുരളിചേട്ടന്റെ ഒരു ഫോൺ വന്നു. വീട്ടിലേക്കു വരുന്നുണ്ട്, ഊണ് അവിടുന്നാക്കാം.. തരുമല്ലോ. ഞാനും, ജയശ്രീയും കൂടെ നാല് പേരും.. കുറെ നാളായി മുരളി ചേട്ടൻ പറയുന്നതല്ലാതെ വരാറില്ല.. തിരക്കാണ് കാരണമെന്ന് എനിക്കും അറിയാം. എന്തായാലും ഇത്തവണ വന്നു, ഒപ്പം സ്റ്റേറ്റ് കമ്മിറ്റി മെമ്പറും കൗൺസിലറുമായ ശ്രീ അശോക് കുമാർ, സ്റ്റേറ്റ് സെക്രട്ടറി ശ്രീ ശിവൻ കുട്ടി, സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ശ്രീ തോട്ടക്കാട് ശശി, മേഖല വൈസ് പ്രസിഡന്റ്‌ കല്ലയം വിജയകുമാർ എന്നിവരും ഉണ്ടായിരുന്നു. ഊണിനു ശേഷം വളരെ നേരം കുടുംബാങ്ങളുമായി  ചിലവഴിച്ചന്ശേഷം ഇന്നലത്തെ ഔദ്യോഗിക ചടങ്ങുകൾക്കായി ചേട്ടൻ പുറപ്പെട്ടു. ഇത്രയും തിരക്കിനിടയിലും ഞങ്ങളുടെ വീട് സന്ദർശിച്ചതിലും സ്നേഹം പങ്കിട്ടതിലും എന്റെയും കുടുംബങ്ങളുടെയും നന്ദി അറിയിക്കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 
 

Follow Us:
Download App:
  • android
  • ios