Asianet News MalayalamAsianet News Malayalam

എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവുമെന്ന് നടൻ കൃഷ്‍ണകുമാര്‍

സെക്രട്ടറിയറ്റില്‍ നടന്ന തീപിടുത്തത്തെ കുറിച്ചായിരുന്നു കൃഷ്‍ണകുമാറിന്റെ പ്രതികരണം.

Actor Krishnakumar criticizes fire explosion
Author
Thiruvananthapuram, First Published Aug 26, 2020, 2:03 PM IST

എത്ര കത്തി ചാമ്പലായാലും ഒരു തെളിവു ഭൂമിയിലുണ്ടാകുമെന്ന്  നടൻ കൃഷ്‍ണകുമാർ പറഞ്ഞു. സെക്രട്ടേറിയറ്റിൽ നടന്ന തീപിടുത്തത്തെക്കുറിച്ച്  പ്രതികരിക്കുകയായിരുന്നു കൃഷ്‍ണകുമാര്‍.

കൃഷ്‍ണകുമാറിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്

മുൻ പ്രധാനമന്തി രാജീവ് ഗാന്ധിയുടെ കൊലപാതകം ഒരു well planned murder ആയിരുന്നു. കൊലപാതകം നേരിൽ കാണാൻ,  കൊല്ലാൻ അയച്ചവർ   ഒരു ഫോട്ടോഗ്രാഫറെയും  ഏർപ്പാടാക്കി.  മനുഷ്യ ബോംബ് പൊട്ടിയപ്പോൾ  രാജീവ് ഗാന്ധിയും മറ്റനേകം പേരും മരണപെട്ടു. ഒപ്പം ഫോട്ടോഗ്രഫറും.എല്ലാം നശിച്ചെങ്കിലും ആ  ക്യാമറ  മാത്രം ഒരു കേടു പാടും കൂടാതെ അവിടെ കിടന്നു. അതായിരുന്നു രാജീവ് വധകേസിലെ പ്രധാന തെളിവും,  വഴിതിരുവും ഉണ്ടാക്കിയത്.  പ്രകൃതി അങ്ങിനെ ആണ്.  ഒരു തെളിവ് ബാക്കി വെക്കും. എത്ര കത്തി ചാമ്പലായാലും ഒരു തെളിവ് ഭൂമിയിലുണ്ടാവും. മിടുക്കരായ അന്വേഷണ ഉദ്യോഗസ്ഥർ ഉണ്ട് നമുക്ക് ഭാരതത്തിൽ. അവർ അന്വേഷണം തുടങ്ങുന്നത് കത്തിയതിൽ നിന്നല്ല.കത്താതെ  കിടക്കുന്ന,  പ്രകൃതി മാറ്റി വെച്ചിരിക്കുന്ന ആ പ്രധാന തെളിവിൽ നിന്നാണ്. അവിടെയാണ് ദൈവം അല്ലെങ്കിൽ പ്രകൃതി ഫോമിൽ ആകുന്നതു. അന്നും എന്നും നാളെയും  അതുണ്ടാകും.

Follow Us:
Download App:
  • android
  • ios