മഞ്ഞ് തിന്നുന്ന വീഡിയോയുമായി കുഞ്ചാക്കോ ബോബൻ.
കുഞ്ചോക്കോ ബോബൻ നായകനാകുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് ജിസ് ജോസ് ആണ്. കശ്‍മീരില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. ജിസ് ജോയ് തന്നെയാണ് തിരക്കഥയെഴുതുന്നത്. ബോബി- സഞ്ജയ്‍യുടേതാണ് കഥ. ഒരു രസകരമായ വീഡിയോയുമായി രംഗത്ത് എത്തിയിരിക്കുകയാണ് കുഞ്ചോക്കോ ബോബൻ.
കുഞ്ചാക്കോ ബോബനും ജിസ് ജോയ്‍യും മഞ്ഞു വാരിക്കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. നല്ല വിശപ്പുണ്ടെന്ന് ഇരുവരും പറയുന്നു. ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, മേജർ രവി,ലെന തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
