ഒക്ടോബർ രണ്ടിന് ആയിരുന്നു കുമ്മാട്ടിക്കളി റിലീസ് ചെയ്തത്.

സുരേഷ് ​ഗോപിയുടെ ഇളയ മകൻ മാധവ് നായകനായി എത്തിയ 'കുമ്മാട്ടിക്കളി'യിലെ മനോഹര മെഡലി ​ഗാനം റിലീസ് ചെയ്തു. 'കണ്ണിൽ നീയെ..' എന്ന് തുടങ്ങുന്ന ​ഗാനത്തിന് സം​ഗീതം ഒരുക്കിയത് ജാക്സൺ വിജയൻ ആണ്. റെക്സ് വിജയനും നേഹ നായറും ചേർന്ന് ആലപിച്ച ​ഗാനത്തിന് വരികൾ എഴുതിയത് ഹൃഷികേശ് ആണ്. 

ഒക്ടോബർ രണ്ടിന് ആയിരുന്നു കുമ്മാട്ടിക്കളി റിലീസ് ചെയ്തത്. ചിമ്പു, വിജയ് തുടങ്ങിയ മുൻനിര നായകന്മാരുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ ആർ കെ വിൻസെന്റ് സെൽവ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയാണിത്. സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആർ ബി ചൗധരിയാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളും പ്രമേയമാക്കി ഒരുങ്ങിയ കുമ്മാട്ടിക്കളിയിൽ തമിഴ്, കന്നട സിനിമകളിലെ പ്രമുഖ നടീനടന്മാർക്കൊപ്പം ലെന, റാഷിക് അജ്മൽ, ദേവിക സതീഷ്, യാമി, അനുപ്രഭ, മൈം ഗോപി, അസീസ് നെടുമങ്ങാട്, ദിനേശ് ആലപ്പി, സോഹൻ ലാൽ, ആൽവിൻ ആന്റണി ജൂനിയർ, ധനഞ്ജയ് പ്രേംജിത്ത്, മിഥുൻ പ്രകാശ് തുടങ്ങിയവരും അഭിനയിച്ചിരുന്നു. 

Kannil Neeye Video Song | Kummatikali | Madhav Suresh | Rex Vijayan | Neha Nair | R K Vincent Selva

ഛായാഗ്രഹണം വെങ്കിടേഷ് വി, പ്രോജക്ട് ഡിസൈനർ സജിത്ത് കൃഷ്ണ, അശോകൻ അമൃത, സംഗീതം ജാക്സൺ വിജയൻ, ബിജിഎം ജോഹാൻ ഷെവനേഷ്, ഗാനരചന ഋഷി, സംഭാഷണം ആർ കെ വിൻസെന്റ് സെൽവ, രമേശ് അമ്മനത്ത്, എഡിറ്റർ ഡോൺ മാക്സ്, സംഘട്ടനം മാഫിയ ശശി, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ അമൃത മോഹൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ മഹേഷ് മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, ആർട്ട് ഡയറക്ടർ റിയാദ് വി ഇസ്മായിൽ, കോസ്റ്റ്യൂംസ് അരുൺ മനോഹർ, സ്റ്റിൽസ് ബാവിഷ്, ഡിസൈൻസ് അനന്തു എസ് വർക്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രജീഷ് പ്രഭാസൻ, പി ആർ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

'അന്‍വര്‍ അഹമ്മദ്' വീണ്ടും സ്ക്രീനിൽ; പൃഥ്വിരാജ് ചിത്രത്തിന്റെ റി റിലീസ് ട്രെയിലർ എത്തി

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം