താങ്കള്‍ക്ക് ഉടന്‍ ഭേദമാകും. ആ ഫോട്ടോയിലുള്ള സുവര്‍ണ്ണക്ഷേത്രത്തിന്‍റെ ചിത്രം കണ്ട് സിഖ് മതത്തിലേക്ക് മാറിയോയെന്ന് ചോദിക്കാത്തതില്‍ അത്ഭുതമുണ്ടെന്നും മാധവന്‍ 

ചെന്നൈ: പൂജാമുറിയില്‍ ഗണപതിക്കൊപ്പം കുരിശ് രൂപം സൂക്ഷിച്ചതിന് വിമര്‍ശിച്ചവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നടന്‍ മാധവന്‍. രക്ഷാ ബന്ധന്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവച്ച ചിത്രത്തിന്‍റെ പശ്ചാത്തലത്തിലുള്ള മുറിയില്‍ മാധവന്‍ ഗണപതിക്കൊപ്പം കുരിശ് രൂപം സൂക്ഷിച്ചതായിരുന്നു വിമര്‍ശകരെ പ്രകോപിപ്പിച്ചത്. 

Scroll to load tweet…

മൂന്ന് തലമുറയിലെ ആളുകള്‍ ഒരുമിച്ചുള്ള ചിത്രത്തിന് ഒരുപാട് പേര്‍ ആശംസകള്‍ അറിയിച്ചെങ്കിലും ചിലര്‍ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്. എന്തിനാണ് അവിടെയൊരു കുരിശിന്‍റെ ആവശ്യം. അതൊരു ക്ഷേത്രമാണോ? എനിക്ക് താങ്കളോടുള്ള മുഴുവന്‍ ബഹുമാനവും നഷ്ടമായി. ഹിന്ദു ക്ഷേത്രങ്ങളില്‍ ക്രിസ്ത്യന്‍ ദൈവങ്ങളെ കാണാറുണ്ടോ?ഇതെല്ലാം വ്യാജ നാടകമല്ലേയെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ വിമര്‍ശനങ്ങളെ പാടെ തള്ളിയ മാധവന്‍ ഇതുപോലെ ചിന്തിക്കുന്നവരുടെ പക്കല്‍ നിന്നുള്ള ബഹുമാനം ആവശ്യമില്ലെന്ന് മാധവന്‍ പറഞ്ഞു.

Scroll to load tweet…

താങ്കള്‍ക്ക് ഉടന്‍ ഭേദമാകും. ആ ഫോട്ടോയിലുള്ള സുവര്‍ണ്ണക്ഷേത്രത്തിന്‍റെ ചിത്രം കണ്ട് സിഖ് മതത്തിലേക്ക് മാറിയോയെന്ന് ചോദിക്കാത്തതില്‍ അത്ഭുതമുണ്ടെന്നും മാധവന്‍ വ്യക്തമാക്കി. ലോകത്തിലെ എല്ലാ ദര്‍ഗകളില്‍ നിന്നുള്ള ആശീര്‍വാദവും തനിക്കുണ്ട്. പല വിശ്വാസത്തില്‍ നിന്നുള്ള ആളുകളാണ് തന്‍റെ വീട്ടിലുള്ളത്. ഇവരെല്ലാം തന്നെ ഒരേയിടത്ത് നിന്നാണ് പ്രാര്‍ത്ഥിക്കുന്നതെന്നും മാധവന്‍ പറഞ്ഞു. എന്‍റെ വിശ്വാസത്തില്‍ അഭിമാനക്കുന്നതിനൊപ്പം മറ്റ് വിശ്വാസങ്ങളെ ബഹുമാനിക്കാനാണ് താന്‍ ചെറുപ്പം മുതല്‍ പഠിച്ചതെന്നും മാധവന്‍ കൂട്ടിച്ചേര്‍ത്തു. എന്‍റെ മകനും അത് തന്നെ പിന്തുടരുമെന്നാണ് എന്‍റെ വിശ്വാസം എന്നും മാധവന്‍ ട്വിറ്ററില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി.