മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്.
പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധനേടിയ മമ്മൂട്ടി ചിത്രമാണ് 'റോഷാക്ക്'. പേരിലെ കൗതുകം തന്നെയാണ് ഇതിന് കാരണം. 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് റോഷാക്ക്. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളും മേക്കിംഗ് വീഡിയോയും ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ റോഷാക്കിന്റെ പുതിയൊരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ പോസ്റ്ററുകളെ പോലെ തന്നെ ഏറെ നിഗൂഢത ഉൺത്തുന്ന തരത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. ഫസ്റ്റ്ലുക്കിലും സെക്കൻഡ് ലുക്കിലും മമ്മൂട്ടിയുടെ മുഖം കാണാനായിരുന്നില്ല. എന്നാൽ റോഷാക്കിലെ മമ്മൂട്ടിയുടെ ലുക്കാണ് പുതിയ പോസ്റ്ററിലൂടെ പുറത്തുവരുന്നത്. നിരവധി പേരാണ് ഇതിനോടകം പോസ്റ്റർ ഷെയർ ചെയ്യുകയും കമന്റുകളുമായി രംഗത്തെത്തുകയും ചെയ്തത്.
മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. അതേസമയം ചിത്രത്തിൽ നടൻ ആസിഫലി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ചിത്രത്തിൽ മമ്മൂട്ടിയെ കൂടാതെ ഷറഫുദ്ധീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ , മണി ഷൊർണ്ണൂർ തുടങ്ങിയവർ അഭിനയിക്കുന്നു. നിമീഷ് രവിയാണ് ഛായാഗ്രഹണം. ചിത്ര സംയോജനം കിരൺ ദാസ്, സംഗീതം മിഥുൻ മുകുന്ദൻ, കലാ സംവിധാനം ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, ചമയം റോണക്സ് സേവ്യർ & എസ്സ് ജോർജ് ,വസ്ത്രാലങ്കാരം സമീറ സനീഷ്, പ്രോജക്ട് ഡിസൈനർ ബാദുഷ എന്നിവരാണ് അണിയറപ്രവർത്തകർ. പി ആർ ഓ പ്രതീഷ് ശേഖർ.
'സർ എന്ന് വിളിക്കണ്ട.. ചേട്ടാന്ന് വിളിച്ചോളൂ..': വുമൺസ് കോളേജിനെ ആവേശത്തിലാഴ്ത്തി റോബിൻ
അതേസമയം, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ ആണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റൊരു ചിത്രം. ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ രചന. പ്രമാണി എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുക.
