ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന ആശീർവാദ് സിനിമാസിനും മമ്മൂട്ടി ആശംസയേകി.

വരും കാത്തിരുന്ന എമ്പുരാൻ ടീസർ ലോഞ്ച് ഈവന്റിൽ നിറ സാന്നിധ്യമായി മമ്മൂട്ടി. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിന്‍റെ ടീസർ റിലീസ് ചെയ്ത മമ്മൂട്ടി, അണിയറ പ്രവർത്തകർക്ക് ആശംസകൾ അറിയിച്ച ശേഷമായിരുന്നു വേദി വിട്ടത്. എമ്പുരാൻ മലയാള സിനിമയുടെ വിജയം ആകട്ടെയെന്നും മമ്മൂട്ടി ആശംസിച്ചു. 

"രാജു ഇത്രയും ചെറിയൊരു പടമെടുക്കുമെന്ന് വിചാരിച്ചില്ല. നമ്മൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചെറിയ പടമാണിത്. എല്ലാ വിജയങ്ങളും നേരുന്നു. മലയാള സിനിമയുടെ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. നമുക്ക് അതിൽ ഭാ​ഗമാകാൻ സാധിക്കട്ടെ. എല്ലാവരും ചേർന്ന് വിജയിപ്പിക്കുക", എന്നാണ് ടീസർ ലോഞ്ചിന് പിന്നാലെ മമ്മൂട്ടി പറഞ്ഞത്. ഇത് കേട്ടതും നിറഞ്ഞ ചിരിയോട് കൈ തൊഴുത് പൃഥ്വിരാജ് എഴുന്നേറ്റ് നിന്നു. 

ഇരുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്ന ആശീർവാദ് സിനിമാസിനും മമ്മൂട്ടി ആശംസയേകി. "ആന്റണിയുടെ ആശീർവാദ് ആണ് പ്രത്യേകം ആശീർവാദം ആ​ഗ്രഹിക്കുന്നത്. പക്ഷേ ആശീർവദിക്കാൻ മാത്രം എന്ത് അർഹതയാണ് എനിക്ക് ഉള്ളതെന്ന് അറിയില്ല. എല്ലാ ആശംസകളും സ്നേഹവും ആശീർവാദ് ഫിലിംസിനും ആന്റണിക്കും എന്റെ പ്രിയപ്പെട്ട ലാലിനും നേരുന്നു. പൃഥ്വിരാജിന് വിജയാശംസകൾ", എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. 

അമ്പമ്പോ.. ഈ വരവ് വെറുതെ ആവില്ല; എമ്പുരാന്റെ വമ്പൻ ടീസർ പുറത്തുവിട്ട് മമ്മൂട്ടി

L2E Empuraan Teaser | Mohanlal | Prithviraj Sukumaran | Murali Gopy | Subaskaran |Antony Perumbavoor

2019ല്‍ റിലീസ് ചെയ്ത് വന്‍ വിജയമായി മാറിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ആദ്യ ഭാഗത്തിന്‍റെ വലിയ വിജയം എമ്പുരാന്‍റെ ഹൈപ്പ് വളരെയധികം ഉയര്‍ത്തിയിട്ടുണ്ട്. മുരളി ഗോപി തിരക്കഥ ഒരുക്കിയ ചിത്രം മാര്‍ച്ച് 27ന് തിയറ്ററുകളില്‍ എത്തും. മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം പൃഥ്വിരാജും എമ്പുരാനില്‍ പ്രധാന വേഷത്തില്‍ എത്തും. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..