നടൻ സിദ്ധിഖിന്റെ മകന്‍റെ വിയോഗത്തില്‍ ഉള്ളുലഞ്ഞ് മമ്മൂട്ടി. 

ടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ മനംതൊടുന്ന ഒറ്റവരി കുറിപ്പുമായി നടൻ മമ്മൂട്ടി. 'സാപ്പീ മോനെ ഇപ്പോഴും കണ്ണിലിരിക്കുന്നെടാ..' എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയയിൽ കുറിച്ചത്. റാഷിനും സിദ്ധിക്കും ഒപ്പം നിൽക്കുന്ന ഫോട്ടോയും മമ്മൂട്ടി ഷെയർ ചെയ്തിട്ടുണ്ട്. 

 വ്യാഴാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റാഷിന്‍റെ അന്ത്യം. മുപ്പത്തി ഏഴ് വയസായിരുന്നു. സിദ്ദിഖിന്റെ മൂന്ന് മക്കളില്‍ മൂത്തയാള്‍ ആണ് റാഷിന്‍. മാനസിക വെല്ലുവിളി നേരിട്ടിരുന്ന സാപ്പിയെ ‘സ്പെഷൽ ചൈൽഡ്’ എന്നാണ് സിദ്ദീഖ് വിശേഷിപ്പിച്ചിരുന്നത്. 

കഴിഞ്ഞ നവംബർ 26ന് നടന്ന സാപ്പിയുടെ പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമെല്ലാം സിദ്ദിഖ് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇത് ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. സാപ്പിക്ക് ദിവസം ചെല്ലുംതോറും പ്രായം കുറയുന്നു എന്നാണ് അനുജന്‍ ഷഹീന്‍ പിറന്നാള്‍ ദിനത്തില്‍ കുറിച്ചത്. 

കാത്തിരിപ്പ് അവസാനിപ്പിക്കാം, അമ്പരപ്പിക്കാന്‍ സൂര്യ എത്തുന്നു; 'കങ്കുവ'യുടെ റിലീസ് ഡേറ്റ് എത്തി

അതേസമയം, റാഷിന്‍റെ ഖബറടക്കം പടമുകൾ ജുമാ മസ്ജിദിൽ നടന്നു. ഒട്ടനവധി താരങ്ങളാണ് സിദ്ദിഖിന്‍റെ പൊന്നമന മകനെ അവസാനമായി കാണാന്‍ എത്തിച്ചേര്‍ന്നിരുന്നത്. ഫര്‍ഹീന്‍, ഷഹീൻ സിദ്ദിഖ് എന്നിവര്‍ റാഷിന്‍റെ സഹോദരങ്ങളാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..