Asianet News MalayalamAsianet News Malayalam

പത്മരാജൻ കഥയെ ആസ്പദമാക്കി 'പ്രാവ്'; ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്ത് മമ്മൂട്ടി

നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം. 

actor mammootty reveal title poster of pravu movie based on p padmarajan story
Author
First Published Dec 1, 2022, 4:41 PM IST

ഥകളുടെ ഗന്ധർവ്വൻ പി. പത്മരാജന്റെ ചെറുകഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ടൈറ്റിൽ പോസ്റ്റർ നടൻ മമ്മൂട്ടി പ്രകാശനം ചെയ്തു. നവാസ് അലി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് 'പ്രാവ്' എന്നാണ് പേര് നൽകിയിരിക്കുന്നത്. അമിത് ചക്കാലക്കൽ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിൽ സാബുമോൻ അബ്ദുസമദ്, മനോജ്.കെ.യു., ആദർശ് രാജ ,അജയൻ തകഴി, യാമി സോന, നിഷാ സാരംഗ്, ഡിനി ഡാനിയൽ ,ടീന സുനിൽ ,ഗായത്രി നമ്പ്യാർ, അലീന എന്നിവരും അഭിനയിക്കുന്നു. 

സെറ്റ് സിനിമയുടെ ബാനറിൽ തകഴി രാജശേഖരൻ ആണ് ചിത്രം നിർമിക്കുന്നത്. ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിൽ വിനോദ സഞ്ചാരത്തിൽ ആയിരുന്ന മമ്മൂട്ടി, ഹൊബാർട്ട്  നഗരത്തിലെ ഗ്രാൻഡ് ചാൻസലർ ഹോട്ടലിൽ വച്ചാണ് പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. നവംബർ 30ന് ദുൽഖർ സൽമാൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരുന്നു.  

ഛായാഗ്രഹണം : ആന്റണി ജോ, ഗാനരചന : ബി.കെ. ഹരിനാരായണൻ , സംഗീതം : ബിജി ബാൽ , പ്രൊഡക്ഷൻ കൺട്രോളർ : ദീപക് പരമേശ്വരൻ , പ്രൊഡക്ഷൻ ഡിസൈനർ : അനീഷ് ഗോപാൽ , വസ്ത്രാലങ്കാരം : അരുൺ മനോഹർ , മേക്കപ്പ് : ജയൻ പൂങ്കുളം, എഡിറ്റിംഗ് : ജോവിൻ ജോൺ , ചീഫ് അസോസിയേറ്റ് ഡയറക്ടർ : ഉണ്ണി . കെ.ആർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : മഞ്ജു രാജശേഖരൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : പ്രതീഷ് മാവേലിക്കര, സ്റ്റിൽസ് : ഫസലുൽ ഹഖ്, ഡിസൈൻസ് : പനാഷേ എന്നിവരാണ്. പ്രാവിന്റെ ചിത്രീകരണം ഇന്ന് തിരുവനന്തപുരം വിതുരയിൽ ആരംഭിച്ചു . പി ആർ ഓ പ്രതീഷ് ശേഖർ എന്നിവരാണ് പ്രാവിന്റെ മറ്റ് അണിയറ പ്രവർത്തകർ. 

'ഖെദ്ദ' കാണുന്നവർക്ക് സുവർണാവസരം; വേൾഡ് കപ്പ് കാണാൻ അവസരമൊരുക്കി അക്ബർ ട്രാവൽസ്

Follow Us:
Download App:
  • android
  • ios