വാമ്പയർ വേഷം ചെയ്യുവെന്നും ആ കഥാപാത്രം പൊളിക്കുമെന്നും അവതാരക പറയുന്നുണ്ട്. ഇതിന് "ഇൻഷാഅള്ളാ..", എന്ന് ചിരിച്ചുകൊണ്ട് മമ്മൂട്ടി മറുപടി നൽകി.

ലയാളത്തിന്റെ പ്രിയപ്പെട്ട നടനാണ് മമ്മൂട്ടി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറേയായി സിനിമാസ്വാദകരേയും ആരാധകരേയും ഒരുപോലെ ഞെട്ടിക്കുന്ന താരം, സമീപകാലത്ത് അവതരിപ്പിക്കുന്നത് ഏറെ വെല്ലുവിളിനിറഞ്ഞതും വേറിട്ടു നിൽക്കുന്നതുമായ വേഷങ്ങളാണ്. ഒരുപക്ഷേ മറ്റൊരു സൂപ്പർ താരവും ചെയ്യാത്ത വേഷങ്ങൾ വരെ മമ്മൂട്ടി അവതരിപ്പിച്ചു കഴി‍ഞ്ഞു. ഇനിയും ചെയ്യാൻ ഏറെ ബാക്കിയാണ്. നിലവിൽ പേട്രിയറ്റ് എന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി റിലീസിന് ഒരുങ്ങുന്നത്. തതവസരത്തിൽ മമ്മൂട്ടിയുമായി അനുപമ ചോപ്ര നടത്തിയ അഭിമുഖം ശ്രദ്ധനേടുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

ഈ അഭിമുഖത്തിൽ മമ്മൂട്ടി പറഞ്ഞൊരു കാര്യം ഇപ്പോൾ ഏറെ ശ്രദ്ധനേടിയിരിക്കുകയാണ്. ഇന്റർവ്യൂവിന്റെ അവസാന ഭാ​ഗത്ത് "എപ്പോഴെങ്കിലും ഞാൻ വാമ്പയർ ആയിട്ടൊരു വേഷം ചെയ്യുന്നത് ആലോചിച്ചു നോക്കിയിട്ടുണ്ടോ?" എന്ന് അനുപമ ചോപ്രയോട് മമ്മൂട്ടി ചോ​ദിക്കുന്നുണ്ട്. നിനച്ചിരിക്കാതെ വന്ന ചോദ്യത്തിൽ അവർ ആകാക്ഷയോടെ ചോദിക്കുന്നത് "അങ്ങനെ ഒന്ന് സംഭവിക്കുമോ?" എന്നാണ്. ഒരു ചിരിചിരിച്ച ശേഷം സസ്പെൻസ് എന്നായിരുന്നു മമ്മൂട്ടി മറുപടി നൽകിയത്. പിന്നാലെ വാമ്പയർ വേഷം ചെയ്യുവെന്നും ആ കഥാപാത്രം പൊളിക്കുമെന്നും അവതാരക പറയുന്നുണ്ട്. ഇതിന് "ഇൻഷാഅള്ളാ..", എന്ന് ചിരിച്ചുകൊണ്ട് മമ്മൂട്ടി മറുപടി നൽകി.

പിന്നാലെ കമന്‍റുകളുമായി ആരാധകരും രംഗത്ത് എത്തി. ഇക്ക തന്നത് വലിയൊരു സിഗ്നലാണെന്നും അണിയറയില്‍ വലുതെന്തോ വരാനിരിക്കുന്നുവെന്നുമാണ് ഇവര്‍ പറയുന്നത്. ലോക ചാപ്റ്റര്‍ 2ന്‍റെ കാര്യമാകും മമ്മൂട്ടി പറഞ്ഞതെന്നും എന്തായാലും മമ്മൂക്ക വെറുതെ ഒന്നും പറയില്ലെന്നും ഇവര്‍ പറയുന്നുണ്ട്. 

അതേസമയം, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ് മെയ് ഒന്നിന് തിയറ്ററുകളില്‍ എന്നും. മമ്മൂട്ടിക്കൊപ്പം മോഹന്‍ലാലും സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. നയന്‍താര, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരും പേട്രിയറ്റിന്‍റെ ഭാഗമാണ്. 

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming