Asianet News MalayalamAsianet News Malayalam

കാത്തിരിപ്പ് അവസാനിപ്പിക്കാം, പുതിയ കളികളുമായി 'ജോസച്ചായൻ' വരുന്നു; 'ടർബോ' വൻ അപ്ഡേറ്റ്

ടർബോ അപ്ഡേറ്റ് ഏറെ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ആരാധകർ. 

actor mammootty share turbo movie major update release date
Author
First Published Apr 10, 2024, 6:19 PM IST

റെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ ടർബോയുടെ പുത്തൻ അപ്ഡേറ്റ് പങ്കുവച്ച് നടൻ മമ്മൂട്ടി. സിനിമയുടെ പ്രധാന അപ്ഡേറ്റ് ഏപ്രിൽ 14ന് റിലീസ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഒപ്പം വാഹനത്തിനുള്ളിൽ തൂക്കിയിട്ട നിലയിലുള്ള കൊന്തയുടെ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ചിത്രത്തിന്റെ റിലീസ് തിയതിയും ടീസറും അന്നേ ദിവസം റിലീസ് ചെയ്യുമെന്നാണ് അനൗദ്യോ​ഗിക വിവരം. എന്തായാലും ഏറെ നാളുകൾക്ക് ശേഷം എത്തിയ ടർബോ അപ്ഡേറ്റ് ഏറെ ആവേശത്തോടെ ഏറ്റെടുക്കുകയാണ് ആരാധകർ. 

മമ്മൂട്ടി ചിത്രം എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ സിനിമയാണ് ടര്‍ബോ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. മധുരരാജയ്ക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ഈ ചിത്രത്തില്‍ തെലുങ്ക് നടന്‍ സുനിലും കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.  

മമ്മൂട്ടി കമ്പനിയാണ് ടര്‍ബോ നിര്‍മിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ അഞ്ചാമത്തെ സിനിമയും ഇവര്‍ ആദ്യമായി നിര്‍മിക്കുന്ന ആക്ഷന്‍ ചിത്രവുമാണ് ടര്‍ബോ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ആക്ഷന്‍- കോമഡി ത്രില്ലര്‍ ആയാണ് ഒരുങ്ങുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ചിത്രത്തില്‍ ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ കേരളാ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

അവിടെ കണ്‍ഫ്യൂഷന് സാധ്യത, സെൻസർ ബോർഡ് അത് കട്ട് ചെയ്തു: 'ആവേശ'ത്തെ കുറിച്ച് സംവിധായകൻ

അതേസമം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത് ചിത്രം ഫെബ്രുവരി 15ന് ആയിരുന്നു റിലീസ് ചെയ്തത്. ആദ്യ ദിനം മുതല്‍ മികച്ച പ്രതികരണം നേടിയ ചിത്രം 60കോടിക്കടുത്ത് കളക്ഷന്‍ നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

Follow Us:
Download App:
  • android
  • ios